Latest News

ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു

നവിമുംബൈ: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യ പിണങ്ങിപ്പോയ വിഷമത്തില്‍ ഭര്‍ത്താവ് തൂങ്ങിമരിച്ചു. നവിമുംബൈ ഖാന്‍സോലി സ്വദേശി ശങ്കര്‍ ഖൊലേക്കറിനെ(40)യാണ് വീട്ടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂന്നുദിവസം മുമ്പ് നടന്ന സംഭവം കഴിഞ്ഞദിവസമാണ് സമീപവാസികളുടെ ശ്രദ്ധയില്‍പ്പെട്ടത്.[www.malabarflash.com]

ശങ്കറിന്റെ വീട്ടില്‍നിന്ന് അസഹ്യമായ ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് അയല്‍വാസികള്‍ക്ക് സംശയം തോന്നിയിരുന്നു. തുടര്‍ന്ന് ഇവര്‍ പോലീസിനെ വിവരമറിയിച്ചു. പിന്നീട് പോലീസെത്തി പരിശോധന നടത്തിയപ്പോളാണ് ശങ്കറിനെ സീലിങ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

ദിവസങ്ങള്‍ക്ക് മുമ്പ് കുടുംബവഴക്കിനെ തുടര്‍ന്ന് ശങ്കറിന്റെ ഭാര്യ സ്വന്തംവീട്ടിലേക്ക് മടങ്ങിപ്പോയിരുന്നു. ഇതിനുശേഷം ശങ്കര്‍ കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതുതന്നെയാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്. അതേസമയം, ദമ്പതികള്‍ക്കിടയിലെ വഴക്കിന് കാരണമെന്താണെന്ന് സംബന്ധിച്ച് വ്യക്തതയില്ല. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം തുടരുകയാണെന്നും, ശങ്കറിന്റെ ഭാര്യയെ വിശദമായി ചോദ്യം ചെയ്യുമെന്നും പോലീസ് അറിയിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.