ദുബൈ: കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നഷീദ് എന്ന പേരില്‍ നബിദിന മദ്ഹ് ഗാന മത്സരവും ബുര്‍ദാ മജ്ലിസും നവംബര്‍ 18ഞായറാഴ്ച വൈകുന്നേരം 6 മണി മുതല്‍ അല്‍ ബറഹ കെഎംസിസി ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുന്നു.[www.malabarflash.com]
പ്രവാസികള്‍ക്കിടയിലെ നല്ല സര്‍ഗ്ഗശേഷിയുള്ള ഒരുപാട് പ്രതിഭകള്‍ അവസരങ്ങള്‍ ഇല്ലാതെ പോവുമ്പോള്‍ കഴിവുറ്റ പ്രതിഭകള്‍ക്ക് മത്സരിക്കാന്‍ അവസരങ്ങള്‍ നല്‍കി അവരുടെ സര്‍ഗ്ഗ ശേഷി പ്രകടിപ്പിക്കാനുള്ള വേദിയാണ് ഉദുമ മണ്ഡലം കെഎംസിസി ഒരുക്കുന്നത്.
ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്ന പ്രതിഭകള്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും, മത്സരത്തില്‍ പങ്കടുക്കുന്ന മുഴുവന്‍ മത്സരാര്‍ത്ഥികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങളും നല്‍കും.
പങ്കെടുക്കാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ 0556600126/0569462063/0528489487/0545603756 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടു പേര് റജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
No comments:
Post a Comment