Latest News

റിട്ട. ബാങ്ക് മാനേജരെ പോലീസുകാരന്‍ കുത്തികൊന്നു

കാസര്‍കോട്: ബന്ധുവായ പോലീസ് ഉദ്യോഗസ്ഥന്റെ കുത്തേറ്റ് റിട്ട. ബാങ്ക് മാനേജര്‍ മരിച്ചു. ജില്ലാ സഹകരണ ബാങ്ക് റിട്ട. മാനേജര്‍ മുളിയാര്‍ ശാന്തിനഗറിലെ ഇടയില്ലം മാധവന്‍ നായരാണ് (68) കുത്തേറ്റ് മരിച്ചത്.[www.malabarflash.com]

ഭാര്യാസഹോദരിയുടെ മകനും കാസര്‍കോട് ടൗണ്‍ സ്റ്റേഷനിലെ പോലീസുകാരനുമായ ശ്യാം(27) ആണ് കുത്തി കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തു.

ശനിയാഴ്ച ഉച്ചയോടെ മാധവന്റെ പന്ത്രണ്ടാം മൈലിലെ വീട്ടില്‍ വെച്ചാണ് സംഭവം. സ്വത്ത് തര്‍ക്കമാണ് കൊലയ്ക്ക് കാരണമെന്ന് ആദൂര്‍ പോലീസ് വ്യക്തമാക്കി. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ നേരത്തെ തര്‍ക്കമുണ്ടായിരുന്നു. ഉച്ചയ്ക്ക് മാധവന്റെ വീട്ടിലെത്തിയ ശ്യാം വാതില്‍ തള്ളിത്തുറന്ന് അകത്തു കയറി മാധവനെ കുത്തുകയായിരുന്നു. നെഞ്ചിന് കുത്തേറ്റ മാധവനെ ഉടന്‍ തന്നെ ചെങ്കള സഹകരണ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതതദേഹം വിദഗ്ദ്ധ പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകും. 10 വര്‍ഷം മുമ്പാണ് മാധവന്‍ ജില്ലാ ബാങ്കില്‍ നിന്നും വിരമിച്ചിത്. ഇതിന് ശേഷം ജില്ലാ ബാങ്ക് ഡയരക്ടറായും പ്രവര്‍ത്തിച്ചിരുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.