പിറവം: എടിഎം കൗണ്ടർ കുത്തിപ്പൊളിച്ചു കവർച്ച നടത്താൻ ശ്രമിച്ച ഇതരസംസ്ഥാനക്കാരനായ യുവാവിനെ ബാങ്കിന്റെയും പോലീസിന്റെയും ഇടപെടലിനെത്തുടർന്നു കൗണ്ടറിൽനിന്നുതന്നെ പിടികൂടി. ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു സംഭവം.[www.malabarflash.com]
പിറവം ഐബി ജംഗ്ഷനു സമീപമുള്ള പഞ്ചാബ് നാഷണൽ ബാങ്കിന്റെ എടിഎം കുത്തിപ്പൊളിക്കുന്നതിനിടെ ആസാം ഹേരാപാറ്റി നെഗോണ്പാൾ സ്വദേശിയായ ദിലദർ ഹുസൈനെയാണു (26) പിടികൂടിയത്.
എടിഎം കൗണ്ടറിനു മുന്നിൽ സ്ഥാപിച്ചിരുന്ന അപായ സൈറണിന്റെ വയർ മുറിച്ചുമാറ്റി ഉള്ളിൽ പ്രവേശിച്ച പ്രതി രണ്ടു കാമറകൾ തകരാറിലാക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മറ്റുചില വയറുകൾകൂടി അറത്തുമുറിച്ചശേഷം കന്പി ഉപയോഗിച്ചു കൗണ്ടർ തിക്കിത്തുറക്കാൻ ശ്രമിച്ചു. ഇതിനിടെ കൗണ്ടറിനുള്ളിലുണ്ടായിരുന്ന അലാറം അടിച്ചതിനെത്തുടർന്നു പ്രതി പുറത്തിറങ്ങി മെയിൻ സ്വിച്ചിന്റെ ഫ്യൂസ് വലിച്ചൂരാൻ ശ്രമിക്കുന്നതിനിടെ ഷോക്കേറ്റു താഴെവീണു. കൗണ്ടറിലെ സിസിടിവിയിൽ ഇവയെല്ലാം വ്യക്തമായി പതിഞ്ഞിരുന്നു.
പ്രതി കൗണ്ടറിൽ കടന്നു കാമറകളുടെ വയർ അറുത്തുമാറ്റാൻ ശ്രമിക്കുന്പോൾതന്നെ ബാങ്കിന്റെ മുംബൈയിലുള്ള ഓഫീസിൽ വിവരങ്ങൾ ലഭിച്ചിരുന്നു. ഉടനടി ഉന്നത ഉദ്യോഗസ്ഥർക്കും ബാങ്കിന്റെ പിറവത്തെ ബ്രാഞ്ച് മാനേജർക്കും അറിയിപ്പു നൽകി. മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങളും കൈമാറിയിരുന്നു. മാനേജർ പോലീസിൽ വിവരമറിയിച്ചതനുസരിച്ചു പുലർച്ചെ മൂന്നോടെ പോലീസ് സംഘം സ്ഥലത്തെത്തി. പോലീസ് എത്തുന്പോൾ കൗണ്ടറിൽതന്നെയുണ്ടായിരുന്ന പ്രതിയെ കൈയോടെ പിടികൂടുകയായിരുന്നു.
മുഖം മറച്ചു മാസ്ക് ധരിച്ചെത്തിയ മോഷ്ടാവിന്റെ കൈവശം ഒരറ്റം കൂർപ്പിച്ച കന്പിയും പ്ലയറും ലിവറും ഉണ്ടായിരുന്നു. കെട്ടിടനിർമാണ ജോലി ചെയ്യുന്ന പ്രതി നാലു വർഷമായി പിറവത്താണു താമസം. ഇയാളുടെ ഒപ്പം താമസിക്കുന്നവരെ പോലീസ് ചോദ്യം ചെയ്തു. വിരലടയാള വിദഗ്ധരും പരിശോധനയ്ക്കെത്തിയിരുന്നു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്. പ്രതിയെ ഇന്നു രാവിലെ കോടതിയിൽ ഹാജരാക്കുമെന്നു സിഐ കെ.ബി. ശിവൻകുട്ടി പറഞ്ഞു.
പഞ്ചാബ് നാഷണൽ ബാങ്ക് സ്ഥിതി ചെയ്യുന്നത് ഒരു ഷോപ്പിംഗ് കോംപ്ലക്സിലാണ്. ബാങ്കും കൗണ്ടറും പ്രധാന റോഡിൽനിന്നു 15 മീറ്ററോളം ഉൾവശത്തായതിനാൽ റോഡിലൂടെ പോകുന്നവർക്കു കാണാൻ സാധിക്കില്ല. ഈ ബിൽഡിംഗിൽതന്നെയാണു കനാറ ബാങ്കുമുള്ളത്. ഇവരുടെയും എടിഎം കൗണ്ടർ ഇവിടെയുണ്ട്. രണ്ട് എടിഎം കൗണ്ടറുകളിലും സെക്യൂരിറ്റിക്കാർ ഉണ്ടായിരുന്നില്ല.</

No comments:
Post a Comment