റിട്ട. കര്‍ണ്ണാടക ഹൈക്കോടതി ജഡ്ജ് എ എം ഫാറൂഖ് അന്തരിച്ചു. 75 വയസ്സായിരുന്നു.[www.malabarflash.com]
കര്‍ണ്ണാടക ജുഡീഷ്യല്‍ അക്കാദമി പ്രസിഡണ്ടായിരുന്ന എ എം ഫാറൂഖ് 1995 ലാണ് ഹൈക്കോടതി ജഡ്ജായി ചുമതലയേറ്റത്.1968ല്‍ കര്‍ണ്ണാടക ബാര്‍ കൗണ്‍സിലൂടെയാണ് എ എം ഫാറൂഖ് തന്റെ അഭിഭാഷക ജീവിതം ആരംഭിക്കുന്നത്.
കാസര്‍കോട് മൊഗ്രാല്‍ പുത്തൂരാണ് ജന്മദേശം. കാസര്‍കോടും ബംഗളുരുവിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ എഎം ഫാറൂഖ് കര്‍ണ്ണാടകയിലെ മികച്ച അഭിഭാഷകനായി വളരെ പെട്ടെന്നാണ് ഉയര്‍ന്നുവന്നത്.
മുസ്ലിം ലീഗ് കാസര്‍കോട് മുന്‍ ജില്ലാ പ്രസിഡന്റായ ടി.ഇ അബ്ദുല്ലയുടെ സഹോദരീ ഭര്‍ത്താവാണ് എ എം ഫാറൂഖ്
No comments:
Post a Comment