ചേലക്കര: കളിക്കുന്നതിനിടെ ഷോക്കേറ്റ് 5 വയസുകാരന്‍ മരിച്ചു. പുലാക്കോട് എങ്കക്കാട് നസീറിന്റെ മകന്‍ സഹദ് മിന്‍ഹാലാണ് (5) മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് 5.30 ഓടെയാണ് സംഭവം.[www.malabarflash.com]
ഷോക്കേറ്റ ഉടനെ പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ചേലക്കര സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട് പണി നടക്കുന്നതിനാല്‍ താത്കാലികമായി വലിച്ച ലൈനില്‍ നിന്നും അബദ്ധത്തില്‍ ഷോക്കേല്‍ക്കുകയായിരുന്നു.
ഇവരുടെ തറവാട്ട് വീട്ടില്‍ നിന്നും ഇപ്പോള്‍ താമസിക്കുന്ന പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് ഒരു മാസം തികയുന്നതേയുള്ളൂ. അച്ഛന്‍ നസീര്‍ ഖത്തറില്‍ ഡ്രൈവറാണ്. സഹദ് ചേലക്കര ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ് സ്‌കൂളിലെ യുകെജി വിദ്യാര്‍ത്ഥിയാണ്.

ഉമ്മ സീനത്ത്.സഹോദരങ്ങള്‍ മുഹമ്മദ് അയാന്‍, ഷിഫ നസ്റിന്‍. മൃതദേഹം സമീപത്തെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.
No comments:
Post a Comment