Latest News

സിപിഎമ്മിന്റേത് ബിജെപിക്കെതിരെ രൂപപ്പെടുത്ത മതേതര ഐക്യത്തിന് തുരങ്കം വെക്കുന്ന സമീപനം: സി കെ സുബൈര്‍

ഉദുമ: ദേശീയതലത്തില്‍ ബി.ജെ.പിക്കെതിരെ രൂപപ്പെടുന്ന മതേതര ഐക്യത്തിന് തുരങ്കംവെക്കുന്ന സമീപനമാണ് സി.പി.എം സ്വീകരിക്കുന്നതെന്ന് യൂത്ത് ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സി.കെ സുബൈര്‍ പറഞ്ഞു.[www.malabarflash.com] 

വര്‍ഗീയ മുക്തഭാരതം അക്രമരഹിത കേരളം ജനവിരുദ്ധ സര്‍ക്കാറുകള്‍ക്കെതിരെ എന്ന മുദ്രാവാക്യവുമായി സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നയിക്കുന്ന യുവജന യാത്രക്ക് ഉദുമയില്‍ നല്‍കിയ സ്വീകരണ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദേശീയതലത്തില്‍ മതേതര യുവജന സംഘടനകള്‍ രൂപീകരിച്ച ഐക്യനിരയില്‍ ആദ്യം സഹകരിച്ച ഡി.വൈ.എഫ്.ഐ ഇപ്പോള്‍ മാറി നില്‍ക്കുകയാണ്. ഇക്കാര്യത്തില്‍ സി.പി.ഐ സ്വീകരിച്ച സമീപനം പോലും സി.പി.എമ്മില്‍ നിന്നും ഉണ്ടായിട്ടില്ല. തെലുങ്കാനയില്‍ നിലവില്‍ വന്ന വിശാല സഖ്യത്തില്‍ മുസ്‌ലിം ലീഗും സി.പി.ഐയും ഉള്ളപ്പോള്‍ സി.പി.എം മാറിനില്‍ക്കുന്നു. മതേതര ഐക്യത്തില്‍ നിന്ന് പുറംതിരിഞ്ഞ് നില്‍ക്കുന്ന സി.പി.എമ്മിന്റെ സമീപനം സംഘ്പരിവാര്‍ ശക്തികള്‍ക്കാണ് ഗുണംചെയ്യുകയെന്ന് സി.കെ സുബൈര്‍ പറഞ്ഞു. 

സ്വാഗത സംഘം ചെയര്‍മാന്‍ കെ.ഇ.എ ബക്കര്‍ അധ്യക്ഷത വഹിച്ചു. മണ്ഡലം യൂത്ത് ലീഗ് പ്രസിഡണ്ട് ഹാരിസ് തൊട്ടി സ്വാഗതം പറഞ്ഞു. ജാഥാ ക്യാപ്റ്റന്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ പ്രസംഗിച്ചു.
മുസ്‌ലിം ലീഗ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, വൈസ് പ്രസിഡണ്ട് എം.എസ് മുഹമ്മദ് കുഞ്ഞി, മണ്ഡലം ഭാരവാഹികളായ എ.ബി ഷാഫി, ഹമീദ് മാങ്ങാട്, കെ.എ അബ്ദുല്ല ഹാജി, ഹുസൈനാര്‍ തെക്കില്‍, തൊട്ടി സാലിഹ് ഹാജി, സി.എല്‍ റഷീദ് ഹാജി, എം.എസ് ഷുക്കൂര്‍, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ റൗഫ് ബായിക്കര, അബ്ബാസ് കൊളച്ചപ്പ്, നിസാര്‍ തങ്ങള്‍, ടി.ഡി ഹസ്സന്‍ ബസരി, സിദ്ദീഖ് ബോവിക്കാനം, അസ് ലം കീഴൂര്‍, ഹാരിസ് അങ്കക്കളരി, റംസീര്‍ പള്ളങ്കോട്, ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഷാനവാസ് പാദൂര്‍, പഞ്ചായത്ത് മുസ് ലിം ലീഗ് ഭാരവാഹികളായ കാപ്പില്‍ കെ.ബി.എം. ഷരീഫ്, എം.എച്ച് മുഹമ്മദ് കുഞ്ഞി, ഷംസുദ്ദീന്‍ ഓര്‍ബിറ്റ്, എം.ബി. കരീം നാലാംവാതുക്കല്‍, ഖാദര്‍ കാത്തിം, സുബൈര്‍ കേരള, യൂത്ത് ലീഗ് ഭാരവാഹികളായ കെ.എം.എ റഹ്മാന്‍, ആബിദ് മാങ്ങാട്, കെ.എം.സി.സി നേതാക്കളായ ഹംസ തൊട്ടി, റഷീദ് ഹാജി കല്ലിങ്കാല്‍, ടി.ആര്‍ ഹനീഫ, സാദിഖ് പാക്യാര, എം.എ മുഹമ്മദ് കുഞ്ഞി, കെ.പി അബ്ദുല്‍ ഖാദര്‍ കളനാട്, ഹാഷിം പടിഞ്ഞാര്‍ സംബന്ധിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.