Latest News

ഒന്നര മാസം മുമ്പ് ഗര്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവ് തൂങ്ങിമരിച്ച നിലയില്‍

ഉദുമ: ഒന്നര മാസം മുമ്പ് ഗര്‍ഫില്‍ നിന്നും നാട്ടിലെത്തിയ യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ തെക്കേക്കരയിലെ പരേതനായ നാരായണന്റെ മകന്‍ പ്രകാശന്‍(34)ആണ് മരിച്ചത്.[www.malabarflash.com] 

പള്ളം ടെലഫോണ്‍ എക്‌സ്‌ചേഞ്ചിനു മുന്‍വശത്തെ ഗ്യാരേജിന്റെ വരാന്തയിലാണ് നെയ് ലോണ്‍ കയര്‍ കെട്ടി തൂങ്ങിയത്. ചൊവ്വാഴ്ച രാവിലെ പ്രഭാത സവാരി നടത്തുകയായിരുന്നവരാണ് തൂങ്ങിയ നിലയില്‍ കണ്ടത്.
മതാവ്: കാര്‍ത്ത്യായനി ചെണ്ട, സഹോദരങ്ങള്‍: ഉഷ, അച്ചുതന്‍ (ഡ്രൈവര്‍), ആശ.
ബേക്കല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.