കാസര്‍കോട്: ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയ യുവാവിന്റെ മൃതദേഹം സംസ്കരിച്ച സ്ഥലം കണ്ടെത്താനാവാതെ അന്വേഷണ സംഘം മടങ്ങി.[www.malabarflash.com]
മൊഗ്രാൽപുത്തൂർ ബെള്ളൂർ തൗഫീഖ് മൻസിലിലെ മുഹമ്മദ് കുഞ്ഞി(32)യുടെ മൃതദേഹം കണ്ടെത്താനാണ് ഡിസിആർബി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം കണ്ണൂർ പയ്യാന്പലത്ത് പരിശോധന നടത്തിയത്. എന്നാൽ മൃതദേഹം സംസ്കരിച്ച സ്ഥലം കാടുപിടിച്ചുകിടക്കുന്നതിനാൽ കൃത്യമായി കണ്ടെത്താനായില്ല.
കേസിന്റെ തുടരന്വേഷണത്തിനായി മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇതിന് ആർഡിഒയിൽ നിന്ന് അനുമതി തേടുന്നതിന് മുന്നോടിയായാണ് പരിശോധന നടത്തിയത്.
സംഭവത്തിൽ മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ സക്കീന, കാമുകൻ ഉമ്മർ, മകൻ 16 കാരൻ എന്നിവർ റിമാന്‍ഡിലാണ്. ബേവിഞ്ചയിലെ വാടക വീട്ടിൽ താമസിക്കുന്നതിനിടെയായിരുന്നു 2012 മാർച്ച് അഞ്ചിനും 30നും ഇടയിൽ മുഹമ്മദ് കുഞ്ഞി കൊല്ലപ്പെട്ടത്.
കാമുകനായ ആലനടുക്കത്തെ ഉമ്മറിന്റെ നിർദ്ദേശപ്രകാരം ഭാര്യ സക്കീന ഭർത്താവ് മുഹമ്മദ് കുഞ്ഞിയുടെ കഴുത്തിൽ ഷാളിട്ട് കുരുക്കി ജനൽ കന്പിയിൽ തൂക്കി കൊലപ്പെടുത്തിയെന്നാണ് കേസ്.
No comments:
Post a Comment