കാസര്‍കോട്: മുസ് ലിം ലീഗ് സംസ്ഥാന നേതാക്കള്‍ക്ക് 2009 നവംബര്‍ 15ന് കാസര്‍കോട് നല്‍കിയ സ്വീകരണ പരിപാടിക്കിടെ പോലീസിന്റെ വെടിയേറ്റ് മരിച്ച ചെറുവത്തൂര്‍ കൈതക്കാട്ടെ ശഫീഖിന്റെയും, അന്നേ ദിവസം കറന്തക്കാട് വെച്ച് അക്രമി സംഘം കുത്തിക്കൊലപ്പെടുത്തിയ കുമ്പള ആരിക്കാടിയിലെ അസ്ഹറിന്റെയും ഓര്‍മ്മദിനത്തിന്റെ ഭാഗമായി രണ്ട് പേരുടെയും ഖബറിടങ്ങളില്‍ മുസ് ലിം യൂത്ത് ലീഗ് പ്രാര്‍ത്ഥനസദസ്സ് സംഘടിപ്പിച്ചു.[www.malabarflash.com]
ആരിക്കാടിയില്‍ അസ്ഹറിന്റെ ഖബറിടത്തില്‍ നടന്ന ചടങ്ങില്‍ സയ്യിദ് ഹാദിതങ്ങള്‍ പ്രാര്‍ത്ഥനക്ക് നേതൃത്വംനല്‍കി. മുസ് ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി എം.അബ്ബാസ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി എ.കെ.എം അഷ്‌റഫ്, ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീര്‍, ജനറല്‍ സെക്രട്ടറി ടി.ഡി കബീര്‍, യൂസുഫ് ഉളുവാര്‍, നാസര്‍ ചായിന്റടി, ഹാരിസ് പട്ട്‌ള, അസീസ് കളത്തൂര്‍, റഹ് മാന്‍ ഗോള്‍ഡന്‍, അഷ്‌റഫ് കര്‍ള, അഷ്‌റഫ് കൊടിയമ്മ, എം.പി ഖാലിദ്, സി.എച്ച് ഖാദര്‍, ഇര്‍ഷാദ് മൊഗ്രാല്‍, സത്താര്‍ ആരിക്കാടി, മുഹമ്മദ് കുഞ്ഞി ആരിക്കാടി, അഫ്‌സല്‍ ബേക്കൂര്‍ എന്നിവര്‍ സംബന്ധിച്ചു.
കൈതക്കാട് ശഫീഖിന്റെ ഖബറിടത്തില്‍ നടന്ന പ്രാര്‍ത്ഥനക്ക് ഹിബത്തുള്ള ഹുദവി നേതൃത്വം നല്‍കി. മണ്ഡലം മുസ് ലിം ലീഗ് പ്രസിഡണ്ട് കെ.എം ഷംസുദ്ധീന്‍, ടി.ഡി കബീര്‍, നാസര്‍ചായിന്റടി, ലത്തീ നീലഗിരി, പൊറായിക്ക് മുഹമ്മദ്, ഷരീഫ് മാടപ്പുറം, എ.സി അബ്ദുള്‍ റസാഖ്,, ടി.കെ ഫൈസല്‍, അബ്ദുല്ല, അസ് ല കൈതക്കാട് തുടങ്ങിയവര്‍ സംബന്ധിച്ചു.
No comments:
Post a Comment