Latest News

വിദ്യാര്‍ത്ഥിനിയെ പിഡീപ്പിച്ച ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

കാഞ്ഞങ്ങാട്: വിദ്യാര്‍ത്ഥിനിയെ തുടര്‍ച്ചയായി പീഡനത്തിനിരയാക്കിയ ഓട്ടോ ഡ്രൈവറെ ഹൊസ്ദുര്‍ഗ് പോലീസ് അറസ്റ്റു ചെയ്തു. വെള്ളിക്കോത്ത് കൂലോത്തുവളപ്പിലെ ഭരതന്റെ മകന്‍ വി വി വിപി(26)നെയാണ് പോക്സോ കുറ്റം ചുമത്തി ഹോസ്ദുര്‍ഗ് എസ്ഐ എ സന്തോഷ്‌കുമാര്‍ അറസ്റ്റ് ചെയ്തത്.[www.malabarflash.com]

ദിവസേന രാവിലെ ടൗണിലെ ട്യൂഷന്‍ സെന്ററിലേക്ക് കൊണ്ടുപോകുന്ന പെണ്‍കുട്ടിയെ പുതിയ കോട്ടയിലെ ആളെഴിഞ്ഞ സ്ഥലത്ത് ഓട്ടോ നിര്‍ത്തി സൈഡ് കര്‍ട്ടന്‍ താഴ്ത്തി വണ്ടിക്കകത്തു വെച്ചു മറ്റും നിരവധി തവണ പീഡനത്തിനിരയാക്കിയതായാണ് പരാതി. 

10 വയസ് മുതലേ വിപിന്‍ പെണ്‍കുട്ടിയെ പിഡിപ്പിക്കാറുണ്ടെന്നും ബന്ധുക്കള്‍ പരാതിപെട്ടു. പിന്നീട് പീഡനദൃശ്യങ്ങള്‍ മൊബൈല്‍ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെയാണ് പെണ്‍കുട്ടി സംഭവം രക്ഷിതാക്കളെ അറിയിച്ചത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.