Latest News

ജസീമിന്റെ മരണം: ക്രൈം ബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് എസ്.പി. ഓഫീസ് ധര്‍ണ്ണാ സമരം

കാസര്‍കോട്: 2018 മാര്‍ച്ച് അഞ്ചിന് കളനാട് റെയില്‍വെ മേല്‍പാലത്തിന് സമീപം മരിച്ച നിലയില്‍ കാണപ്പെട്ട മാങ്ങാട് ചോയിച്ചിങ്കലിലെ ജാഫറിന്റെ മകനും ചട്ടഞ്ചാല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായിരുന്ന ജസീം എന്ന വിദ്യാര്‍ത്ഥിയുടെ മരണത്തിലെ ദുരൂഹത കണ്ടെത്തി കുറ്റവാളികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കൊണ്ട് ജനകീയ ആക്ഷന്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ജില്ലാ പോലിസ് കര്യാലയത്തിന് മുന്നില്‍ നടത്തിയ പ്രതിഷേധ ധര്‍ണ്ണയില്‍ സ്ത്രീകളും കുട്ടികളുമടങ്ങിയ നൂറ് കണക്കിനാളുകള്‍ പങ്കെടുത്തു.[www.malabarflash.com] 

ധര്‍ണ്ണാ സമരം കണ്ണൂര്‍ യൂനിവേര്‍സിറ്റി മുന്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ ഖാദര്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. 

ജസീമിന്റെ കൊലപാതകികളെ കണ്ടെത്തുന്നതിന് വേണ്ടി, ഒരു നാട്ടുകാരന്‍ എന്ന നിലയില്‍ മാത്രമല്ല താന്‍ പങ്കെടുക്കുന്നതെന്നും, മനുഷ്യാവകാശവും, ബാലവകാശവും നഷ്ടപ്പെട്ട് പോകുന്ന സാധാരണക്കാരന്റെ വേദനയിലാണ് പങ്കു ചേരുന്നതെന്നും, ഈ ധര്‍ണ്ണ സമരം സൂചന മാത്രമാണെന്നും, എത്രയും പെട്ടെന്ന് കുറ്റവാളികളെ കണ്ടെത്തിയില്ലെങ്കില്‍ സംസ്ഥാന ഭരണ കേന്ദ്രത്തിന് മുമ്പില്‍ സമരം നടത്താന്‍ നിര്‍ബന്ധിത മാകുമെന്നും ഖാദര്‍ മാങ്ങാട് പറഞ്ഞു.
സൈഫുദ്ദിന്‍ കെ.മാക്കോട് അദ്ധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കുഞ്ഞി കളനാട്, മോഹനന്‍ മാങ്ങാട്, കബീര്‍ മാങ്ങാട്, ഖാദര്‍ ചട്ടംചാല്‍, അഷറഫ് ഇംഗ്ലീഷ്, ഖാദര്‍ കരിപ്പൊടി, ഹമീദ് ചാത്തങ്കൈ, ഉസ്മാന്‍ കടവത്ത്, അബ്ദു ലാന്റ് മാങ്ങാട്, ബഷീര്‍ കുന്നരിയത്ത്, ഇബ്രാഹിം കൈനോത്ത്, എം.സി. ജാബിര്‍ സുല്‍ത്താന്‍, പച്ചു മാങ്ങാട്, ശാഫി കണ്ണമ്പള്ളി, ഇബ്രാഹിം കൊടിയമ്മ,, അബ്ദുല്‍ റഹ്മാന്‍ മാങ്ങാട്, ഫസല്‍ റഹ്മാന്‍ കൂളിക്കുന്ന്, താജുദ്ധീന്‍ ഹദ്ദാദ്, മുഹമ്മദ് റാഷിദ്, ഖാലിദ് ബി.എ.അച്ചു ബിലാല്‍ നഗര്‍, അജ്മല്‍ ഫിറോസ് മങ്ങാട്, അബാദി ഹസ്സന്‍, സൈഫുദ്ദീന്‍ ബാങ്കോട്, ഹമീദ് കിഴൂര്‍, അബ്ദുറഹിമാന്‍ മാങ്ങാട്, റൈഹാന കൂളിക്കുന്ന്, ആയിഷ പടിഞ്ഞാര്‍, ആയിഷ കൂളിക്കുന്ന്, ഫസീല ബങ്കര, മജീദ കൂളിക്കുന്ന് പ്രസംഗിച്ചു. താജുദ്ദിന്‍ പടിഞ്ഞാര്‍ സ്വാഗതവും മുസ്തഫ കൂളിക്കുന്ന് നന്ദിയും പറഞ്ഞു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.