Latest News

എന്‍. രാമനാഥ് പൈക്കും അഭിലാഷിനും അവാര്‍ഡ്

നീലേശ്വരം: പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ സുരേന്ദ്രന്‍ നീലേശ്വരത്തിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സുരേന്ദ്രന്‍ നീലേശ്വരം സ്മാരക പുരസ്‌കാരത്തിന് റിപ്പോര്‍ട്ടര്‍ ടി.വി. ന്യൂസ് എഡിറ്റര്‍ അഭിലാഷ് മോഹനനേയും ശെല്‍വരാജ് കയ്യൂര്‍ സ്മാരക ഫോട്ടോഗ്രാഫി അവാര്‍ഡിന് മാതൃഭൂമി സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫര്‍ എന്‍. രാമനാഥ് പൈയേയും തിരഞ്ഞെടുത്തു. [www.malabarflash.com]

10,001 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഡോ. സെബാസ്റ്റ്യന്‍ പോള്‍, പ്രൊഫ. കെ.പി. ജയരാജന്‍, ഇ.വി.സി. നീലേശ്വരം എന്നിവരടങ്ങിയ ജൂറി ദൃശ്യമാധ്യമ അവാര്‍ഡ് ജേതാവിനെയും പ്രൊഫ. കെ.പി. ജയരാജന്‍, ബാബു കാമ്പ്രത്ത്, രാമരം മുഹമ്മദ് എന്നിവരടങ്ങുന്ന ജൂറി ഫോട്ടോഗ്രാഫി അവാര്‍ഡ് ജേതാവിനെയും തിരഞ്ഞെടുത്തു.

15-ന് വൈകീട്ട് നാലിന് നീലേശ്വരം വ്യാപാരിഭവനില്‍ തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അവാര്‍ഡ് സമ്മാനിക്കും. പത്രസമ്മേളനത്തില്‍ സമിതി ചെയര്‍മാന്‍ കെ.പി. ജയരാജന്‍, സെക്രട്ടറി സേതു ബങ്കളം, രാമരം മുഹമ്മദ്, സുകു കോറോത്ത് എന്നിവര്‍ സംസാരിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.