മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയും പിരാമൽ വ്യവസായ ഗ്രൂപ്പ് തലവൻ അജയ് പിരാമലിന്റെ മകൻ ആനന്ദും വിവാഹിതരായി. മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിയായ ആന്‍റീലിയയില്‍ വച്ചായിരുന്നു വിവാഹം. ഒരാഴ്ചയോളം നീണ്ടുനിന്ന അത്യാഢംബര ആഘോഷങ്ങൾക്കൊടുവിലാണ് രാജകീയ വിവാഹം നടന്നത്.[www.malabarflash.com]
വിവിഐപികളുടെ നീണ്ട നിരയാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തിയത്. ബോളിവുഡ് താരങ്ങളായ ദീപിക പദുക്കോൺ, കത്രീന കെയ്ഫ്, രൺവീർ സിങ്, ഷാരുഖ് ഖാൻ, സൽമാൻ ഖാൻ, ഐശ്വര്യ റായ്, അഭിഷേക് ബച്ചൻ, ജയ ബച്ചൻ. ശ്വേത ബച്ചൻ, കരീഷ്മ കപൂർ, ബോണി കപൂർ, മക്കളായ ജാൻവി, ഖുഷി, പ്രിയങ്ക ചോപ്ര, ഭർത്താവ് നിക് ജൊനാസ്, അനിൽ കപൂർ തുടങ്ങിയവർ വിവാഹത്തിൽ പങ്കെടുത്തു. ക്രിക്കറ്റ് താരങ്ങളായ എം എസ് ധോണി, ഭാര്യ സാക്ഷി, മകൾ സിവ, സച്ചിൻ ടെൻഡുൽക്കർ, ഭാര്യ അഞ്ജലി, സഹീർ ഖാൻ, ഭാര്യ സാഗരിക തുടങ്ങിവരും വിവാഹാഘോഷത്തിന്റെ ഭാഗമായി. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, ശരത് പവാർ, കേന്ദ്രമന്ത്രി രാജ്നാഥ് സിങ്, മേനകാ ശാന്ധി, മമതാ ബാനർജി, പി ചിദംബരം തുടങ്ങി രാഷ്ട്രീയമേഖലയിലെ പ്രമുഖർ പങ്കെടുത്തു. ഇന്ത്യക്ക് അകത്തു നിന്നും പുറത്തു നിന്നുമായി നിരവധി പ്രമുഖരാണ് വിവാഹത്തിൽ പങ്കെടുക്കാനായി എത്തിയത്.
ലോകത്തിലെ ഏറ്റവും വലിയ സ്വകാര വസതിയെന്ന വിശേഷണമുള്ള മുകേഷ് അംബാനിയുടെ ആഢംബര വസതിയാണ് ആന്‍റീലിയ. വിവാഹചടങ്ങുകൾക്കായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ആന്‍റീലിയയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

No comments:
Post a Comment