Latest News

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം: നവീകരിച്ച ഒന്നാം ടെര്‍മിനല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നവീകരിച്ച ഒന്നാം ടെര്‍മിനല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. 240 കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ടെര്‍മിനലില്‍ മണിക്കൂറില്‍ 4000ത്തോളം യാത്രക്കാരെ ഉള്‍ക്കാള്ളാനുള്ള സൗകര്യമുണ്ട്.[www.malabarflash.com] 

12 വിമാനങ്ങളില്‍ നിന്നുള്ള ബാഗേജുകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള ആധുനിക കണ്‍വെയര്‍ ബെല്‍ട്ട് സംവിധാനം ഒരുക്കിയിരിക്കുന്നു. 56 ചെക്കിങ് കൗണ്ടറുകളാണ് ഇവിടെയുള്ളത്. സൗരോര്‍ജ പ്ലാന്റിന്റെ ഉത്പാദനശേഷി മൊത്തം 40 മെഗാവാട്ടായി ഉയര്‍ത്തുന്നതിന്റെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

എല്ലാ ചെക്കിങ് കൗണ്ടറുകളും 14 ജില്ലകളെ പ്രതിനിധീകരിക്കുന്ന ചിത്രപശ്ചാത്തലമുള്ളതാണ്. ഒന്നാം നിലയിലെ സുരക്ഷാപരിശോധന മേഖലയിലൊരുക്കിയ കലാങ്കണത്തില്‍ കേരളീയ കലാരൂപങ്ങളുടെ മാതൃകയും ഒരുക്കിയിരിക്കുന്നു. കഥകളി, കൂത്ത്, കൂടിയാട്ടം, കൃഷ്ണനാട്ടം, തെയ്യം തുടങ്ങിയ കേരളീയകലകളുടെ മാതൃകകള്‍ ഇവിടെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.