Latest News

സംസ്ഥാനത്ത് വെള്ളിയാഴ്ച ബി.ജെ.പി ഹര്‍ത്താല്‍

തിരുവനന്തപുരം: സംസ്ഥാനത്ത്​ വെള്ളിയാഴ്ച  ബി.ജെ.പി ഹർത്താൽ. ബി.ജെ.പി നേതാവ്​ സി.കെ പത്​മനാഭൻ നിരാഹാര സമരമിരിക്കുന്ന പന്തലിനു സമീപം ആത്​മഹത്യാശ്രമം നടത്തിയയാൾ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ചാണ്​ ഹർത്താൽ. രാവിലെ ആറ്​ മുതൽ വൈകീട്ട്​ ആറ്​ വരെയാണ്​ ഹർത്താൽ.[www.malabarflash.com]

മുട്ടട സ്വദേശിയായ ഒാട്ടോ ഡ്രൈവർ വേണുഗോപാലൻ നായരാണ്​ മരിച്ചത്​. 70 ​ശതമാനത്തിലേറെ പൊള്ളലേറ്റ വേണുഗോപാലൻ നായരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചെങ്കിലും വ്യഴാഴ്ച ​ വൈകീട്ട്​ നാല്​ മണിയോടെ മരിക്കുകയായിരുന്നു​.

ഭക്തരുടെ വികാരങ്ങളെ മാനിക്കാത്ത സര്‍ക്കാര്‍ നടപടിയാണ് ആത്മഹത്യാശ്രമത്തിന് കാരണമായതെന്ന് ബി.ജെ.പി ആരോപിച്ചു. വേണുഗോപാലന്‍ നായര്‍ മുന്‍ ആര്‍.എസ്.എസുകാരനാണ്. ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഇല്ലെന്നാണ്​ വിവരം.

ഹർത്താൽ സമാധാനപരമായിരിക്കുമെന്നും ശബരിമല തീർഥാടകരെ ഹർത്താലിൽ നിന്ന്​ ഒഴിവാക്കിയിട്ടുണ്ടെന്നും ബി.ജെ.പി നേതൃത്വം അറിയിച്ചിട്ടുണ്ട്​.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.