ഉദുമ: അനധികൃത മണൽ കടത്ത‌് തടയാൻ ബേക്കൽ പൊലീസ‌് നടപടി ശക്തമാക്കി. ഇതിനെതുടർന്ന‌് ബേക്കൽ സ്റ്റേഷൻ പരിധിയിലെ കൊപ്പൽ ബീച്ച‌്, കോട്ടിക്കുളം കാപ്പിൽ കോടി എന്നിവിടങ്ങളിലെ കടവുകൾ നശിപ്പിച്ചു.[www.malabarflash.com]
ജില്ലാ കലക്ടറുടെ നിർദേശ പ്രകാരമാണ‌് തിങ്കളാഴ‌്ച പകൽ ബേക്കൽ എസ‌്ഐ കെ പി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ജെസിബി ഉപയോഗിച്ച‌് അനധികൃത കടവുകൾ നശിപ്പിച്ചത‌്. മണൽകടത്താൻ ഉപയോഗിക്കുന്ന റോഡും മുറിച്ചുമാറ്റി.
കഴിഞ്ഞ ദിവസം തൃക്കരിപ്പൂരിൽ മണൽ കടത്ത‌് ടിപ്പർ ലോറിയിടിച്ച‌് ഫുട‌്ബോൾ താരം അക്ഷിയ‌് മരിച്ചിരുന്നു. ഇതിനെതുടർന്ന‌് മണൽ കടത്ത‌് മാഫിയകൾക്കതിരെ പൊലീസ‌് ശക്തമായ നടപടിയെടുത്ത‌് വരുകയാണ‌്.
അനധികൃത മണൽ കടത്ത‌് തടയാൻ കൊപ്പൽ ബീച്ച‌് കടപ്പുറത്ത‌് റോഡ‌് ഒരുമാസമുമ്പ‌് മുറിച്ച‌് മാറ്റിയിരുന്നു. എന്നാൽ ഈ റോഡ‌് വീണ്ടും മണൽമാഫിയ സംഘങ്ങൾ കല്ലുകൾ വെച്ച‌് മണൽ കടത്താൻ റോഡ‌് ഉപയോഗിച്ച‌് വരുകയായിരുന്നു
No comments:
Post a Comment