Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യ സ്വര്‍ണക്കടത്ത്; അപ്പച്ചട്ടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 2 കിലോ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍: രാജ്യാന്തര വിമാനത്താവളത്തിലെ ആദ്യ സ്വര്‍ണക്കടത്ത് ഡിആര്‍ഐ പിടികൂടി. ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളിലാണു കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തിനു ശ്രമമുണ്ടായത്. രണ്ടുകിലോ സ്വര്‍ണമാണു പിടിച്ചെടുത്തത്.[www.malabarflash.com]

അബുദാബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ വന്നിറങ്ങിയ പിണറായി സ്വദേശി മുഹമ്മദ് ഷാനാണു പിടിയിലായത്. ഉണ്ണിയപ്പം ഉണ്ടാക്കാനുള്ള ഇലക്ട്രിക് അപ്പച്ചട്ടിയുടെ ഹീറ്റര്‍ കോയിലിലും പ്‌ളേറ്റിലുമായി ഒളിപ്പിച്ചായിരുന്നു കടത്ത്.
മുഹമ്മദ് ഷാനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യുകയാണ്. കടത്തുകാരനെ കാത്ത് വിമാനത്താവളത്തിലുണ്ടായിരുന്ന കാറിലെ ആളുകളെയും കസ്റ്റഡിയിലെടുത്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.