നോയിഡ: യുപി നോയിഡയിലെ പൊതുഇടങ്ങളില്‍ മുസ്ലിം ജീവനക്കാര്‍ നമസ്‌കരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി പോലീസിന്റെ ഉത്തരവ്. നോയിഡയില്‍ വ്യാവസായിക മേഖലയെ ആശങ്കയിലാക്കുന്നതാണ് യുപി പോലീസിന്റെ ഉത്തരവ്.[www.malabarflash.com]
പാര്‍ക്കുകള്‍ പോലെയുളള പൊതു ഇടങ്ങളില്‍ മുസ്‌ലിം തൊഴിലാളികള്‍ നമസ്‌കരിക്കുന്നത് വിലക്കിക്കൊണ്ടുള്ള ഉത്തരവാണ് പോലീസ് ഇറക്കിയിത്. നിസ്‌കരിച്ചാല്‍ അതിന്റെ ഉത്തരവാദിത്തം അവര്‍ ജോലി ചെയ്യുന്ന കമ്പനികള്‍ക്ക് ആയിരിക്കുമെന്ന് പോലീസ് അറയിച്ചു.
നോയിഡയിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളില്‍ നിന്നും ഉത്തരവ് കമ്പനികളെ അറിയിച്ചിട്ടുണ്ട്. ഐടി കമ്പനികള്‍ ഏറെയുളള സെക്ടര്‍ 58 പ്രദേശത്തും ഉത്തരവ് നല്‍കിയിട്ടുണ്ട്. മുസ്‌ലിം ജീവനക്കാര്‍ ഉത്തരവ് ലംഘിക്കുകയാണെങ്കില്‍ അതിന് കമ്പനികള്‍ ബാധ്യസ്ഥരായിരിക്കുമെന്ന് പോലീസ് അറിയിച്ചു.
മുസ്‌ലിങ്ങള്‍ക്കിടയില്‍ ഭീതി പരത്താനുളള നീക്കമാണ് യോഗി ആദിത്യനാഥ് സര്‍ക്കാര്‍ നടത്തുന്നതെന്ന് ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. മേഖലയില്‍ തുടര്‍ സംഘര്‍ഷങ്ങള്‍ക്കും വര്‍ഗീയ ചേരിതിരിവിനും സര്‍ക്കാരിന്റെ നീക്കം കാരണമാക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് വര്‍ഗീയ ദ്രുവീകരണം ലക്ഷ്യമിട്ടുള്ളതാണ് യുപി സര്‍ക്കാരിന്റെ ഇത്തരം നീക്കങ്ങളെന്നും ആക്ഷേപം ഉയരുന്നുണ്ട്. പോലീസ് ഉത്തരവില്‍ വ്യക്തത തേടി കമ്പനികള്‍ നോയിഡയിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ സമീപിച്ചു.
No comments:
Post a Comment