കാഞ്ഞങ്ങാട്: കുടക് വനത്തില്‍ ചിറ്റാരിക്കാല്‍ സ്വദേശി വെടിയേറ്റ് മരിച്ചു. ഓടക്കൊല്ലിയിലെ കൊച്ചു എന്ന താനിക്കല്‍ ജോര്‍ജ്ജ്(50)ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം.[www.malabarflash.com]
കേരള അതിര്‍ത്തിയില്‍ നിന്ന് 3കിലോമീറ്റര്‍ അകലെയാണ് സംഭവം. ചൊവ്വാഴ്ച നാലരയോടെ ചിറ്റാരിക്കാല്‍ കോട്ട കോളനിയിലെ അശോകന്‍, ചന്ദ്രന്‍ എന്നിവര്‍ക്കൊപ്പം കാട്ടിലൂടെ നടന്നു പോകുമ്പോഴാണ് വെടിയേറ്റത്. ഇതിനിടെ ശബ്ദം കേട്ട ചന്ദ്രനും അശോകനും ഓടുകയായിരുന്നു. പിന്നീട് ഇവര്‍ സംഭവം പോലീസിനെ അറിയിക്കുകയായിരുന്നു.
ചിറ്റാരിക്കാല്‍ പോലീസ് ബാഗമണ്ഡലം പോലീസിനെ വിവരം അറിയിച്ചു. ബാഗമണ്ഡലം പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുണ്ട്രോട്ട് ആണ് സംഭവം. വിവരമറിഞ്ഞ് ബാഗമണ്ഡലം ഇന്‍സ്‌പെക്ടര്‍ എച്ച്.എന്‍. സിദ്ദയ്യ, എ.എസ്.ഐ. വെങ്കിട്ടരമണ എന്നിവരുടെ നേതൃത്വത്തില്‍ കര്‍ണാടക പോലീസ് രാത്രി വൈകി മുണ്ട്രോട്ടെത്തി. വെടിവെപ്പ് നടന്ന സ്ഥലത്ത് ചിറ്റാരിക്കാന്‍ എസ്.ഐ. രഞ്ജിത് രവീന്ദ്രനും എത്തി. വെടിവെപ്പിനു പിന്നില്‍ ആരെന്ന് വ്യക്തമല്ല. നായാട്ട് സംഘമാണോ, അതോ വനപാലകരാണോ സംഭവത്തിന് പിന്നിലെന്ന് അന്വേഷിക്കുന്നുണ്ട്.
പരേതനായ ജോസഫ്-മറിയക്കുട്ടി ദമ്പതികളുടെ മകനാണ് ജോര്‍ജ്. ഭാര്യ: സോഫിയ. മക്കള്‍: ജോസഫ്, വര്‍ഗ്ഗീസ്, തോമസ്. സഹോദരങ്ങള്‍: ബേബി, മേരി, വത്സമ്മ, ജയിംസ്, ജോസഫ്, ലൂയിസ്.
No comments:
Post a Comment