Latest News

അനുസ്മരണം> ആ സൂര്യതേജസും മറഞ്ഞു

പ്രമുഖ പണ്ഡിതനും സൂഫിവര്യനും നിരവധി ത്വരീഖത്തുകളുടെ ശൈഖുമായിരുന്ന പള്ളങ്കോട് ഉസ്താദ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശൈഖുന പി എ ഉസ്താദിന്റ വഫാത്ത് മത വൈജ്ഞാനിക രംഗത്ത് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്.[www.malabarflash.com]

തന്റെ ജീവതം മുഴുവനും ദർസീ രംഗത്ത് മാത്രമായിരുന്നു ശൈഖുന ചില വഴിച്ചത്. അഗാഥ പാണ്ഡിത്യത്തിന്റെ ഉടമയാരുന്നു. ഏത് സാധാരണക്കാരനും മനസിലാക്കാൻ സാധിക്കുന്ന ക്ലാസായിരുന്നു മഹാനവർകളുടെത്. ഏത് വിഷയവും അനായാസം തന്റെ മുതഅല്ലിമീങ്ങൾക്ക് മനസിലാക്കി കൊടുക്കാനുള്ള കഴിവ് ഒന്ന് വേറെ തന്നെയായിരുന്നു. 

ആ മഹാന്റ ഒരു ക്ലാസിൽ സംബന്ധിച്ചാൽ എത്രയോ വർഷങ്ങൾ ഓതിപ്പഠിച്ചാൽ ലഭിക്കുന്ന നിർവൃതിയായിരുന്നു അനുഭവപ്പെടാറുള്ളത്. ഏത് വിഷയമാണ് സബ്ഖ് എടുക്കുന്നതെങ്കിലും എല്ലാ ഫന്നു കളിലേക്കും കയറിച്ചെന്ന് സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഇടവരുത്താത വിധം ഹല്ല് അഴിച്ച് മനസിലാക്കി കൊടുക്കാനുള്ള കഴിവ് വേറിട്ടതായിരു ന്നു. 

നെല്ലിക്കുന്നിൽ ദർസ് നടത്തിയിരുന്ന കാലത്ത് തന്റെ സ്ഥിരം മുതഅല്ലിമീങ്ങൾക്ക് പുറമെ ക്ലാസിൽ ഇരിക്കാനും ഖാരിജാത്തുകൾ എഴുതി എടുക്കാനും പരിസര പ്രദേശങ്ങളിലെ നിരവധി പണ്ഡിതന്മാർ വരാറുണ്ടായിരു.ആ മഹാനുഭാവൻ തന്റെ മുതഅല്ലിമീങ്ങളെ തർബിയത്ത് ചെയ്യുന്ന ശൈലി കണ്ട് പലരും അൽഭു തപ്പെടാറുണ്ടായിരുന്നു. തന്റെ ശിഷ്യന്മാരെ ജീവനു തുല്യം സേനഹിച്ചിരുന്നു. അവർക്ക് എന്തെങ്കിലും പ്രയാസങ്ങൾ നേരിടു മ്പോൾ ശൈഖുനയിൽ അത് പ്രകടമായിരുന്നു.
ഉസ്താദിന്റെ മുന്നിലേക്ക് വരുന്നവർ എത്ര നിസാര പ്രശ്നങ്ങളാണെങ്കിലും അത് ക്ഷമാപൂർവ്വം കേൾക്കാനും പരിഹാരം നിർദേശിക്കാനും, സമയം കണ്ടെത്തുമായിരുന്നു.
ഉസ്താദിന്റെ മന്ത്രം രോഗശമനത്തിന് പലർക്കും കാരണമായിട്ടുണ്ട്.പ്രശസ്തി ഒട്ടും ആഗ്രഹിക്കാത്തവരും അനാവശ്യ വിവാദങ്ങളിൽ ഇടപെടാത്തവരും എല്ലാവരെയും ഒരേ കണ്ണ് കൊണ്ട് കണ്ടവ വരുമായിരുന്നു.എല്ലാ പണ്ഡിതന്മാരോടും പ്രത്യേകിച്ച് സയ്യിദുമാരോടും അങ്ങേയറ്റം ആദവും ബഹുമാനവും മഹാനവർകളിൽ എപ്പോഴും കാണുമായിന്നു. 

മഹാനായ സയ്യിദുൽ ഉലമ സയ്യിദ് മുഹമ്മദ് ജിഫ് രി തങ്ങടോക്കെ പഴയ കാലം മുതൽ തന്നെ വലിയ ബന്ധത്തിലും ഇത് സേനഹത്തിലുമായിരു തിരിച്ച് തങ്ങൾക്കും അങ്ങനെ തന്നെയായിരുന്നു അതായിരുന്നു ആ തിരക്ക് പിടിച്ച ജീവിതത്തിനിടയിലും ശൈഖുന ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയപ്പോൾ സയ്യിദുൽ ഉലമ പോവുകയും മന്ത്രിക്കുകയും ചെയ്തത്. 

ഈ വിനീതൽ അൽപം അനാരോഗ്യം നേരിട്ടപ്പോൾ വീട്ടിൽ വന്ന് ദീർഘനേരം പ്രാർത്ഥിക്കുകയും ആശ്വസിപ്പിച്ച കയും ചെയ്തത് ഒരു സങ്കട മായി ഒർക്കുകയാണ്. അങ്ങയുടെ ഒരു ശിഷ്യത്വം നേടാൻ ആയത് ഇരു ലോകത്തെയും സൗഭാഗ്യമായി ഞാനക്കമുള്ള ശിഷ്യമാൻ ഓർക്കുകയാണ്. 

നീണ്ട അമ്പത് വർഷത്തെ ദർസീ രംഗത്ത് ശൈഖുന ഈ സമുദായത്തിന് സമർപ്പിച്ചത് നിരവധി മഹാ പണ്ഡിതരെയാണ്. ഒരു പാട് ഫൈസി, ബാഖവി, സഅദി, മദനി, നിസാമി, ദാരിമിമാരും അവസാനമായി ആ മഹാൻ തന്നെ നിരവധി ഹനീഫി പണ്ഡിതന്മാരെയും സമർപ്പിച്ചത് മാത്രമാണ് ശൈഖുന യുടെ സമ്പത്ത് എന്ന് പറയുന്നത്. ദർസീ രംഗത്തായി മരിക്കമെന്ന ശൈഖുനയുടെ അഭിലാഷം പൂവണിയുന്നതായി ന്നു അങ്ങയുടെ വഫാത്ത്.

അങ്ങയുടെ ആത്മീയ നേതൃത്വം ഇനിയും കുറേ കാലം വേണമെന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും റബ്ബിന്റെ അലംഘനീയമായ വിളിക്ക് ശൈഖുന സന്തോഷപൂർവ്വം ഉത്തരം നൽകുകയായിരുന്നു., ആ ധന്യമായ ജീവിതം ഞങ്ങൾക്കെന്നും വഴികാട്ടിയാണ്. അവരുടെ പരലോകം നാഥൻ പ്രശോഭിതമാക്കട്ടെ. ആ മഹാനുഭാവന്റെ കൂടെ നമ്മെയും സ്വർഗ്ഗീയ ലോകത്ത് ഒരു മിച്ചു കൂട്ടട്ടെ ആമീൻ...

-ഇബ്രാഹിം ഫൈസി ജെഡിയാർ

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.