Latest News

സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

തൃശ്ശൂർ: മുന്‍ എം.എല്‍.എയും സി.പി.എം നേതാവുമായ സൈമണ്‍ ബ്രിട്ടോ(64) അന്തരിച്ചു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.[www.malabarflash.com]  

വയറിന് അസുഖമുണ്ടായതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തുകയും അവിടെ വെച്ച് മരണം സംഭവിക്കുയുമായിരുന്നു.

എസ്.എഫ്.ഐ മുന്‍ സംസ്ഥാന വൈസ്പ്രസിഡന്റായിരിക്കെ 1983 കാലത്ത് കുത്തേറ്റ് അരയ്ക്ക് താഴെ തളര്‍ന്നതിനെ തുടര്‍ന്ന് വീല്‍ചെയറിലായിരുന്നു പിന്നീടുള്ള ജീവിതം. 2006-11 കാലത്ത് കേരള നിയമസഭയിലെ ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധിയായിരുന്നു. സമീപകാലത്ത് നടത്തിയ യാത്രയുമായി ബന്ധപ്പെട്ടുള്ള യാത്രാവിവിരണത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.

simon-britto-passes-away

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.