Latest News

കഞ്ചാവ് വില്‍പ്പന; 10000 രൂപ പിഴ

കാഞ്ഞങ്ങാട്: കഞ്ചാവ് വില്‍പ്പനക്കിടയില്‍ പോലീസ് പിടികൂടിയ രണ്ടംഗസംഘത്തെ കോടതി പിഴയടക്കാന്‍ ശിക്ഷിച്ചു. പള്ളിക്കര താഴതൊട്ടിയിലെ ടി ഹാരിസ് (44), പടന്നചാപ്പയിലെ ലത്തീഫ് (30) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഒന്നാംക്ലാസ് കോടതി ഒന്ന് 10000 രൂപ പിഴയടക്കാന്‍ ശിക്ഷിച്ചത്.[www.malabarflash.com]

2016 സെപ്തംബര്‍ 13ന് ചന്തേരപോലീസാണ് ഇവരെ പിടികൂടി കേസെടുത്തത്. ഇവരുടെ കൈയില്‍ നിന്നും വില്‍പ്പനക്ക് വെച്ച് 75 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തിരുന്നു. മൊബൈല്‍ഫോണ്‍ വഴിയാണ് ആവശ്യക്കാര്‍ക്ക് ഇവര്‍ കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതെന്ന് പറയുന്നു.

ദേശീയ പാത കേന്ദ്രീകരിച്ച് വാഹനങ്ങളില്‍ കഞ്ചാവ് കടത്തുന്ന സംഘം വ്യാപകമായിട്ടുണ്ടെന്ന് വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇതിനിടയിലാണ് രണ്ടംഗസംഘം പിടിയിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.