Latest News

കൊടുംകാട്ടിൽ മരച്ചുവട്ടിൽ ധ്യാനത്തിൽ മുഴുകിയ ബുദ്ധസന്ന്യാസിയെ പുലി പിടിച്ചു

മുംബൈ: കൊടുംകാട്ടിൽ മരച്ചുവട്ടിൽ ധ്യാനത്തിൽ മുഴുകിയ ബുദ്ധസന്ന്യാസിയെ പുലി പിടിച്ചു. മഹാരാഷ്ട്രയിൽ ചന്ദ്രാപുർ ജില്ലയിലെ രാംദേഗിയിലാണ് സംഭവം. താഡോബ അന്ധേരി കടുവ സങ്കേതത്തിൽപ്പെട്ട പ്രദേശമാണ് രാംദേഗി. ഇവിടെ കാട്ടിനുള്ളിലുള്ള ബുദ്ധവിഹാരത്തിലെ സന്ന്യാസിയായ രാഹുൽ വാക്കേയാണ്(35) കൊല്ലപ്പെട്ടത്.[www.malabarflash.com]

ഒരു മാസമായി വിഹാരത്തിൽനിന്ന് അകലെ കാട്ടിനുള്ളിലെ മരച്ചുവുവട്ടിൽ ധ്യാനത്തിലായിരുന്നു വാക്കേ. ദിവസവും രാവിലെ രണ്ടു സന്ന്യാസിമാർ വാക്കേയ്ക്കുള്ള ഭക്ഷണവുമായെത്തും. തിങ്കളാഴ്ച രാവിലെ അവർ എത്തിയപ്പോഴാണ് സന്ന്യാസിയെ പുലി ആക്രമിക്കുന്നത് കണ്ടത്. സഹായത്തിനായി കൂടുതലാളുകളുമായി എത്തുമ്പോഴേക്കും വാക്കേ മരിച്ചിരുന്നു.

വന്യജീവികളുടെ സാന്നിധ്യമുള്ള സംരക്ഷിതകടുവാസങ്കേതത്തിലാണ് അപകടമുണ്ടായത്. കാട്ടിനുള്ളിലേക്കു പോകുന്നത് അപകടമാണെന്ന് സന്ന്യാസിമാർക്ക് മുന്നറിയിപ്പു നൽകിയിരുന്നതായി കടുവാ സങ്കേതത്തിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഗജേന്ദ്ര നർവാനേ പറഞ്ഞു. പുലിയുടെ ആക്രമണത്തെത്തുടർന്ന് ക്ഷേത്രസന്ദർശനസമയം വെട്ടിച്ചുരുക്കിയിട്ടുണ്ട്. ക്ഷേത്രത്തിനു ചുറ്റും സൗരവൈദ്യുത വേലി പണിയാനുള്ള ആലോചനയുമുണ്ട്. ആളെക്കൊല്ലിയായ പുലിയെ പിടികൂടാൻ കെണിയൊരുക്കുകയും ചെയ്യും. താഡോബയിൽ 88 കടുവകളും പുലികളും മറ്റു മൃഗങ്ങളുമുണ്ടെന്നാണ് കണക്കാക്കുന്നത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.