Latest News

റേഷൻകാർഡിൽ പേരുചേർക്കാൻ ഇനി ആധാർ മതി

കാസര്‍കോട്: റേഷൻകാർഡിൽ പേരുചേർക്കുന്നതിന് ഇനി ആധാർ കാർഡ് മതിയെന്ന് പൊതുവിതരണവകുപ്പ്. നടപടിക്രമങ്ങളും ജോലിഭാരവുമേറെയുള്ള നോൺ ഇൻക്ലൂഷൻ സർട്ടിഫിക്കറ്റ്, നോൺ റിന്യൂവൽ സർട്ടിഫിക്കറ്റ് എന്നിവ ഒഴിവാക്കി പൊതുവിതരണവകുപ്പ് ഡയറക്ടർ ഉത്തരവിറക്കി.[www.malabarflash.com]

വിവാഹം, സ്ഥലംമാറ്റം, വിവരശേഖരണത്തിലെ പിഴവ് എന്നിവയടക്കമുള്ള വിവിധ കാരണങ്ങളാൽ കാർഡിൽ ഉൾപ്പെടാതെപോയ സംസ്ഥാനത്തെ അരലക്ഷത്തിലേറെ അപേക്ഷകർക്ക് ഉത്തരവ് ഗുണകരമാവും.

കാർഡ് തിരുത്തൽ അപേക്ഷ വേഗത്തിൽ തീർപ്പാക്കുന്നതിനായി ഉടമ ആവശ്യപ്പെട്ടാൽമാത്രം പുതിയ കാർഡ് പ്രിന്റ് ചെയ്തുനൽകിയാൽ മതിയെന്നും നിർദേശിച്ചിട്ടുണ്ട്. 

റേഷൻ കാർഡ് മാനേജ്മെന്റ് സിസ്റ്റത്തിൽ (ആർ.സി.എം.എസ്.) ആവശ്യമായ തിരുത്തലുകൾ വരുത്തിയശേഷം നിലവിലെ കാർഡിൽത്തന്നെ രേഖപ്പെടുത്തി നൽകാനും ജില്ലാ, താലൂക്ക് സപ്ലെ ഓഫീസർമാർക്ക് അനുമതി നൽകിയിട്ടുണ്ട്. കാർഡ് പ്രിന്റ് ചെയ്യുന്നതിനുള്ള അധികച്ചെലവും കാലതാമസവും ഒഴിവാക്കുകയാണ് ലക്ഷ്യം.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.