Latest News

സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിന്‌ 6 നാടകങ്ങൾ

ഉദുമ: ബേവൂരി സൗഹൃദ വായനശാല ആൻഡ് ഗ്രന്ഥാലയത്തിന്റെ പതിനഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായി ഡിസംബർ നാലുമുതൽ 9 വരെ നടക്കുന്ന ഒന്നാമത്‌ കെ ടി മുഹമ്മദ്‌ സ്‌മാരക സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിൽ 6 നാടകങ്ങൾ അവതരിപ്പിക്കും.[www.malabarflash.com] 
നാലിന് തൃശൂർ സദ്ഗമയുടെ യന്ത്രമനുഷ്യൻ, അഞ്ചിന് ഓച്ചിറ നാടകരംഗത്തിന്റെ ഇവൻ നായിക, ആറിന് കൊല്ലം അനശ്വരയുടെ സുപ്രീം കോർട്ട്, ഏഴിന‌് ആലപ്പുഴ സാരഥിയുടെ കപട ലോകത്തിലെ ശരികൾ, എട്ടിന് വടകര കാഴ്ച കമ്മ്യൂണിക്കേഷൻസിന്റെ ഓലപ്പുര, ഒമ്പതിന‌് കോഴിക്കോട് രംഗമിത്രയുടെ നമ്മൾ നടന്ന വഴികൾ എന്നീ നാടകങ്ങളാണ്‌ മത്സരിക്കുന്നത്‌. 

 എല്ലാ ദിവസവും രാത്രി 7. 30ന് നാടക മത്സരം ആരംഭിക്കും. മത്സരത്തിന് മുമ്പായി വൈകിട്ട് ആറിന് വിവിധ സാംസ്കാരിക പരിപാടികൾ.
നാലിന് വൈകിട്ട് ആറിന‌് നാടകം മത്സരത്തിന്റെയും വാർഷികാഘോഷത്തിന്റെയും ഉദ്ഘാടനം സിനിമ സംവിധായകൻ ഷാജി എൻ കരുൺ നിർവഹിക്കും. സംഘാടക സമിതി ചെയർമാൻ കെ വി കുഞ്ഞിരാമൻ അധ്യക്ഷനാകും. 

 ഉദ്‌ഘാടനത്തിന്റെ മുന്നോടിയായി നാടക ജ്യോതി പ്രയാണം കുതിരക്കോട് നാട്യരത്നം കണ്ണൻ പാട്ടാളി സ്മൃതി കൂടാരത്തിൽ നിന്ന് വൈകിട്ട്‌ നാലിന്‌ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ഗൗരി ഫ്ലാഗ് ഓഫ് ചെയ്യും.
അഞ്ചിന് വൈകിട്ട് അഞ്ചിന് നാടക പ്രവർത്തക സംഗമത്തിൽ പ്രദേശത്തെ പഴയകാല നാടക പ്രവർത്തകരെ ആദരിക്കും. കേരള സാഹിത്യ അക്കാദമിയംഗം ഇ പി രാജഗോപാലൻ ഉദ്ഘാടനം ചെയ്യും. നാടകം നാട്ടകം വർത്തമാനവും ഭാവിയും എന്ന വിഷയത്തിൽ സെമിനാർ നടക്കും. 

ആറിന് വൈകിട്ട് നാടക ഗാന മത്സരം ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി പി വി കെ പനയാൽ ഉദ്ഘാടനം ചെയ്യും. സിനിമ നടന്മാരായ ഉണ്ണിരാജ്‌, സിബി തോമസ് എന്നിവർ സംസാരിക്കും. 

ഏഴിന് വൈകിട്ട് ആറിന് പ്രദേശത്തെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചവരെ ആദരിക്കും. സംസ്ഥാന ലൈബ്രറി കൗൺസിൽ സെക്രട്ടറി പി അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്യും. 

എട്ടിന് പകൽ മൂന്നിന് അമ്മയെ അറിയാൻ പ്രദേശത്തെ മുതിർന്ന സ്ത്രീകളെ ആദരിക്കും. ഒമ്പതിന് വൈകിട്ട് സമാപന സമ്മേളനം മന്ത്രി ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യും. നാടക നടി നിലമ്പൂർ ആയിഷ, കരിവെള്ളൂർ മുരളി എന്നിവർ പ്രഭാഷണം നടത്തും. രാജ്മോഹന്റെ നാടക സമാഹാരം ‘ജീവതം തുന്നുമ്പോൾ’ പ്രൊഫ. എം എ റഹ്മാൻ പ്രകാശനം ചെയ്യും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.