ഉദുമ: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ഉദുമ യൂണിറ്റ് കുടുംബമേള നടത്തി. പാലക്കുന്ന് സാഗർ ഓഡിറ്റോറിയത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീർ മേള ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് വി.ഗോപാലൻ ആചാരി അധ്യക്ഷത വഹിച്ചു.[www.malabarflash.com]
എം.കുഞ്ഞിക്കണ്ണൻ നമ്പ്യാർ, കെ.വി.കുഞ്ഞിക്കോരൻ, കെ. വി. കരുണാകരൻ, എസ്.ഗോപാലകൃഷ്ണൻ, പി.കരുണാകരൻ നായർ, എം. ശേഖരൻ നായർ, ടി. വി. കാർത്ത്യായനി എന്നിവർ പ്രസംഗിച്ചു.
കെ.എ. ഗഫൂർ, എം.പി.വത്സല എന്നിവരെ ആദരിച്ചു. കേന്ദ്ര സർവകലാശാല എം എസ് സി കണക്കിൽ മൂന്നാം റാങ്ക് നേടിയ എം. എസ്. ശ്വേതയെയും, കണ്ണൂർ സർവകലാശാല ബി എ ഡെവലപ്മെന്റ് എക്‌ണോമിക്സിൽ ഒന്നാം റാങ്ക് നേടിയ എ. ദിവ്യാജ്യോതിയെയും അനുമോദിച്ചു. ജീവിതശൈലി രോഗവും പ്രതിരോധവും എന്ന വിഷയത്തിൽ റിട്ട.ആയുർവേദ ഡി എം ഒ ഡോ.എ.വി.സുരേഷ് ക്ലാസ്സെടുത്തു.
No comments:
Post a Comment