Latest News

സിറാജുല്‍ ഹുദാ സില്‍വര്‍ജൂബിലി സ്മാരകമായി തളങ്കരയിലെ കുടുംബത്തിന് വീട് നിര്‍മിച്ചു നല്‍കി

കാസര്‍കോട് : പ്രമുഖ വിദ്യാഭ്യാസ ജീവകാരുണ്യ കേന്ദ്രമായ കുറ്റ്യാടി സിറാജുല്‍ ഹുദയുടെ സില്‍വര്‍ ജൂബിലി ഭാഗമായി പ്രഖ്യാപിച്ച 25 വീടുകളിലൊന്ന് കാസര്‍കോട് തളങ്കരയിലെ പാവപ്പെട്ട കുടുംബത്തിന് കൈമാറി.[www.malabarflash.com] 

മര്‍ഹൂം ശാഫി മദനിയുടെ കുടുംബത്തിന് വേണ്ടി കൊറക്കോടിലാണ് ജില്ലാ എസ് വൈ എസ് ദാറുല്‍ ഖൈര്‍ (സാന്ത്വന ഭവനം) പദ്ധതിയുമായി സഹകരിച്ച് നിര്‍മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്.

എസ് വൈ എസ് സംസ്ഥാന പ്രസിഡന്റും സിറാജുല്‍ ഹുദ ജനറല്‍ സെക്രട്ടറിയുമായ മൗലാനാ പേരോട് അബ്ദു റഹ്മാന്‍ സഖാഫി താക്കോല്‍ കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു. എസ് വൈ എസ് കഴിഞ്ഞ പ്രവര്‍ത്തന വര്‍ഷം സംസ്ഥാനത്തൊട്ടാകെ നിര്‍മിച്ചു നല്‍ശിയ 1000 വീടുകള്‍ മാതൃകാ സംരംഭമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എസ് വൈ എസ് ദാറുല്‍ഖൈര്‍ പദ്ധതിയിലൂടെ നൂറുകണക്കിനു കുടുംബങ്ങളുടെ ഭവനമെന്ന സ്വപ്‌നം പൂവണിയാന്‍ സാധിച്ചിട്ടുണ്ട്. ജില്ലകള്‍ തോറും കൂടുതല്‍ ഭവനങ്ങള്‍ എസ് വൈ എസ് നിര്‍മിച്ചു കൊണ്ടിരിക്കുകയാണ്. ഓരോ പ്രദേശത്തും ഈ മാതൃകയില്‍ ബഹുജന കൂട്ടായ്മയില്‍ പാവപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കാന്‍ സംഘടനകളും വ്യക്തികളും മുന്നോട്ട് വരണം. അദ്ദേഹം ആവശ്യപ്പെട്ടു.

ജില്ലാ എസ് വൈ എസ് പ്രസിഡന്റ് സയ്യിദ് പി എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ അധ്യക്ഷത വഹിച്ചു.

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മറ്റിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, ജില്ലാ ജനറല്‍ സെക്രട്ടറി പാത്തൂര്‍ മുഹമ്മദ് സഖാഫി, കാസര്‍കോട് നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ കെ എം അബ്ദു റഹ്മാന്‍, എസ് എം എ ജില്ലാ ജനറല്‍ സെക്രട്ടറി സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി കാട്ടിപ്പാറ, അബ്ദു റഹ്മാന്‍ അഹ്‌സനി ബാപ്പാലിപ്പൊനം, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, അശ്രഫ് സുഹ്‌രി പരപ്പ, ശാഫി സഅദി ഷിറിയ, അബ്ദുല്‍ കരീം മാസ്റ്റര്‍, എസ് ജെ എം ജില്ലാ ട്രഷറര്‍ ഇല്യാസ് കൊറ്റുമ്പ, അബ്ദു റസാഖ് സഖാഫി കേട്ടക്കുന്ന്, ശംസുദ്ദീന്‍ കോളിയാട് തുടങ്ങിയവര്‍ ആശംസ നേര്‍ന്ന് പ്രസംഗിച്ചു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.