Latest News

'ജീവിതം തുടരാന്‍ താല്‍പര്യമില്ല': വേണുഗോപാലന്‍ നായരുടെ മരണമൊഴി പുറത്ത്

തിരുവനന്തപുരം: തലസ്ഥാനത്ത് ബിജെപി സമരപന്തലിന് മുന്നില്‍ ആത്മഹത്യക്ക് ശ്രമിച്ച വേണുഗോപാലന്‍നായരുടെ മരണമൊഴി പുറത്ത്. ജീവിതം തുടരാന്‍ താല്‍പര്യമില്ലാത്തതിനാലാണ് ആത്മഹത്യ ചെയ്യുന്നത് എന്നായിരുന്നു വേണുഗോപാലന്‍ നായരുടെ മൊഴി.[www.malabarflash.com] 

മരിക്കുന്നതിന് തൊട്ടു മുന്‍പ് പോലീസ് രേഖപ്പെടുത്തിയ മൊഴിയാണ് ഇത്. ശബരിമല പ്രശ്‌നമോ പ്രതിഷേധമോ ഇതില്‍ പറയുന്നില്ലെന്നും പോലീസ് വ്യക്തമാക്കി.

വേണുഗോപാലന്‍ നായരുടെ മരണത്തില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച  സംസ്ഥാന വ്യാപകമായി ബിജെപി ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് വേണുഗോപാലന്‍നായരുടെ മരണമൊഴി പുറത്തുവന്നത്. 

ബിജെപി നേതാവ് സി കെ പത്മനാഭന്‍ നിരാഹാര സമരം നടത്തുന്ന സമരപ്പന്തലിന് മുന്നില്‍ വ്യാഴാഴ്ച പുലര്‍ച്ചയ്ക്കായിരുന്നു വേണുഗോപാലന്‍ നായര്‍ ആത്മഹത്യക്ക് ശ്രമിച്ചത്.

സമരപ്പന്തലിലേക്ക് ഓടിക്കയറിയ ഇയാള്‍ ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ച ശേഷം തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. വൈകിട്ടായിരുന്നു മരണം. നഗരത്തിലെ ഓട്ടോ ഡ്രൈവര്‍ ആണ് വേണുഗോപാലന്‍ നായര്‍.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.