ഓച്ചിറ: ഹൃദയ വാല്‍വിന് തകരാറുള്ള കാസര്‍കോട്ടെ നാല് ദിവസം പ്രായമുള്ള കുഞ്ഞിനെ മംഗളൂരുവില്‍ നിന്നും തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെത്തിച്ച് മടങ്ങുകയായിരുന്ന ആംബുലന്‍സ് കൊല്ലം ഓച്ചിറ ദേശീയപാതയില്‍ അപകടത്തില്‍പെട്ടു.[www.malabarflash.com]
ആംബുലന്‍സിടിച്ച് സൈക്കിള്‍ യാത്രക്കാരനായ ഒരാള്‍ മരണപ്പെട്ടു. സ്‌കൂട്ടര്‍ നിര്‍ത്തി നില്‍ക്കുകയായിരുന്ന രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുലശേഖരപുരത്തെ ചന്ദ്രന്‍ (60)ആണ് മരിച്ചത്.
നാലുമാസം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലേക്ക് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. തിരിച്ചുപോകുംവഴിയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
ബൈക്കില്‍ സഞ്ചരിച്ച രണ്ടുപേരെ ഗുരുതര പരിക്കുകളോടെ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് 1.15 മണിയോടെ ഓച്ചിറ പള്ളിമുക്ക് എന്ന സ്ഥലത്തു വെച്ചാണ് അപകടമുണ്ടായത്. സൈക്കിളിലിടിച്ച ആംബുലന്‍സ് രണ്ടു സ്‌കൂട്ടറിനും ഓട്ടോറിക്ഷയിലേക്കും പാഞ്ഞുകയറുകയായിരുന്നു. ശനിയാഴ്ച രാത്രി 10.20 മണിയോടെയാണ് മംഗളൂരുവിലെ ആശുപത്രിയിലായിരുന്ന മേല്‍പറമ്പിലെ ഷറഫുദീന്റെ നാലു ദിവസം പ്രായമുള്ള കുഞ്ഞിനെ ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
നാലുമാസം പ്രായമുള്ള കുഞ്ഞുമായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീ ചിത്ര ആശുപത്രിയിലേക്ക് ശനിയാഴ്ച രാത്രി 10 മണിയോടെയാണ് ആംബുലന്‍സ് പുറപ്പെട്ടത്. ഞായറാഴ്ച പുലര്‍ച്ചെ കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചു. തിരിച്ചുപോകുംവഴിയാണ് ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്.
No comments:
Post a Comment