മങ്കൊമ്പ്: അപകടത്തില്‍ പരിക്കേറ്റു റോഡില്‍ കിടന്ന നിരവധി പേരെ ആശുപത്രിയിലെത്തിച്ച എസ്ഐ സമയത്തു ചികിത്സ കിട്ടാതെ മരിച്ചു. കൈനടി സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ ആലപ്പുഴ വാടയ്ക്കല്‍ ആഞ്ഞിലിപ്പറമ്പില്‍ എ.ജെ. ജോസഫ് (55) ആണു മരിച്ചത്.[www.malabarflash.com]
ഞായറാഴ്ച ഉച്ചകഴിഞ്ഞു രണ്ടരയോടെ പള്ളിക്കൂട്ടുമ്മ ജംഗ്ഷനു കിഴക്കുഭാഗത്തായിരുന്നു അപ കടം. വീട്ടിലേക്കുള്ള യാത്രയ്ക്കിടെ ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ടു മറിയുക യായി രുന്നു.
അപകടത്തെത്തുടര്‍ന്ന് പരിക്കേറ്റ് അരമണിക്കൂറോളം ഇദ്ദേഹം ചികിത്സ കിട്ടാതെ റോഡില്‍ കിടന്നു. പിന്നീട് ഇതുവഴി വന്ന കൈനടി സ്റ്റേഷനിലെതന്നെ മറ്റൊരു പോലീസ് ഉദ്യോഗസ്ഥനാണ് ഇദ്ദേഹത്തെ തിരിച്ചറിഞ്ഞതും ആശുപത്രിയിലെത്തിച്ചതും.
നാലു മാസമായി ആലപ്പുഴ ചങ്ങനാശേരി റോഡിലെ ഹൈവേ പട്രോളിഗ് സംഘത്തിലെ അംഗമായിരുന്നു ജോസഫ്. അപകടങ്ങള്‍ പതിവായ റൂട്ടില്‍ മിക്കവാറും ഹൈവേ പോലീസാകും രക്ഷയക്കെത്തുക. ഡ്യൂട്ടിയിലിരിക്കെ പലതവണ ജോസഫും അപകടങ്ങളില്‍ പെട്ടവരെ ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.

No comments:
Post a Comment