Latest News

യുവതിയെയും മകളെയും രക്ഷിക്കാൻ ശ്രമിച്ച അറബ് പൗരൻ കുത്തേറ്റു മരിച്ചു

ഷാർജ: യുവാവിൽ നിന്ന് യുവതിയെയും മകളെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അറബ് പൗരൻ കുത്തേറ്റു മരിച്ചു. അക്രമിയുടെ കുത്തേറ്റ് ഏഷ്യക്കാരിക്കും ഏഴു വയസ്സുള്ള മകൾക്കും പരുക്കേറ്റു. ഇവർ ആശുപത്രിയിൽ ചികിത്സയിലാണ്.[www.malabarflash.com]

സന്ദർശക വീസയിൽ എത്തിയ മുപ്പത്തിനാലുകാരനാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു. ഇയാൾക്കു മാനസിക അസ്വാസ്ഥ്യമുണ്ടെന്നാണു പ്രാഥമിക നിഗമനം.

അൽബുത്തീന മേഖലയിൽ താമസിക്കുന്ന ഇയാൾ കത്തിയുമായി പുറത്തിറങ്ങി കണ്ണിൽ കണ്ടവരെയെല്ലാം ആക്രമിക്കുകയായിരുന്നു.

ഇയാളിൽ നിന്ന് സ്ത്രീയെയും കുട്ടിയെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ മാരകമായി കുത്തേറ്റ നാൽപത്തിമൂന്നുകാരനായ അറബ് പൗരനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.