Latest News

കുടിവെള്ളത്തിനായി കുഴൽക്കിണർ കുഴിച്ചു; കിട്ടിയത് തീകത്തും വാതകം

കുട്ടനാട്: കടുത്ത ശുദ്ധജലക്ഷാമം നേരിടുന്ന കാവാലത്തു കുഴൽക്കിണർ നിർമിച്ചപ്പോൾ വെളളത്തിനു പകരം ലഭിച്ചതു തീകത്തുന്ന വാതകം. കാവാലം പഞ്ചായത്ത് 5–ാം വാർഡ് പത്തിൽച്ചിറ രവീന്ദ്രന്റെ വീട്ടിലാണ് സംഭവം.[www.malabarflash.com] 

2 ദിവസം മുൻപാണു കുഴൽക്കിണർ നിർമാണം ആരംഭിച്ചത്.
24 അടി താഴ്ചയിൽ സ്ഥാപിച്ച രണ്ടാമത്തെ കുഴലിൽനിന്നു ബുധനാഴ്ച വൈകിട്ടോടെയാണു വാതകം പുറത്തുവന്നു തുടങ്ങിയത്. പാചകവാതകത്തിനു സമമായ ഗന്ധം പ്രദേശത്തു പരന്നതോടെ ചിലർ തീപ്പെട്ടി കത്തിച്ചു. ഉടൻ തീ പടരുകയും ഏറെനേരം ജ്വലിക്കുകയും ചെയ്തു.

പിന്നീടു തീയണച്ചു കുഴൽ അടച്ചു സൂക്ഷിച്ചിരിക്കുകയാണ്. സംഭവം ഭൂജല വകുപ്പിലും കൊച്ചിൻ റിഫൈനറിയിലും അറിയിച്ച് വ്യക്തത വരുത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.