Latest News

ഹർത്താൽ ആക്രമണം: ഹിന്ദു ഐക്യവേദി ജില്ല സെക്രട്ടറി അറസ്​റ്റില്‍

നെ​ടു​മ​ങ്ങാ​ട്: ഹ​ർ​ത്താ​ലി​ൽ നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​ത്തി​ലും പ​രി​സ​ര​ങ്ങ​ളി​ലും ന​ട​ന്ന ആ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഹി​ന്ദു ഐ​ക്യ​വേ​ദി തി​രു​വ​ന​ന്ത​പു​രം ജി​ല്ല സെ​ക്ര​ട്ട​റി നെ​ടു​മ​ങ്ങാ​ട് മേ​ലാ​ങ്കോ​ട് ഉ​ഷ​സ്സി​ല്‍ ശ്രീ​കു​മാ​ര​ന്‍നാ​യ​ർ (58) അ​റ​സ്​​റ്റി​ൽ.[www.malabarflash.com] 

ക​രു​പ്പൂ​ര് പ​ന​ങ്ങോ​ട്ടേ​ല സ്വ​ദേ​ശി വി​ഷ്ണു​വിന്റെ  വീ​ടി​നു​നേ​രെ ബോം​ബെ​റി​ഞ്ഞ് ആ​യു​ധ​ങ്ങ​ളു​മാ​യി അ​തി​ക്ര​മി​ച്ചു​ക​യ​റി അ​ടി​ച്ചു​ത​ക​ർ​ത്ത​തിന്റെ  ഗൂ​ഢാ​ലോ​ച​ന​യി​ലും ആ​സൂ​ത്ര​ണ​ത്തി​ലും ശ്രീ​കു​മാ​ര​ൻ​നാ​യ​ർ മു​ഖ്യ പ​ങ്കാ​ളി​യാ​യി​രുന്നെ ​ന്ന് പോലീ​സ് പ​റ​ഞ്ഞു.

ഒ​ളി​വി​ല്‍ പോ​യ പ്ര​തി​യെ നെ​ടു​മ​ങ്ങാ​ട് ഡി​വൈ.​എ​സ്.​പി അ​ശോ​കന്റെ നേ​തൃ​ത്വ​ത്തി​ല്‍ പോലീ​സ് ഇ​ന്‍സ്പെ​ക്ട​ര്‍ സ​ജി​മോ​ന്‍, എ​സ്.​ഐ അ​നി​ല്‍ കു​മാ​ര്‍, ഷാ​ഡോ എ​സ്.​ഐ സി​ജു കെ.​എ​ല്‍. നാ​യ​ര്‍, ഷാ​ഡോ ടീ​മം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രാ​ണ് അ​റ​സ്​​റ്റ്​ ചെ​യ്​​ത​ത്. പ്ര​തി​യെ കോ​ട​തി റി​മാ​ന്‍ഡ്​ ചെ​യ്തു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.