Latest News

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്; സ്‌കേറ്റിങ് ഷൂവിന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 26.16 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണക്കടത്ത്. 820 ഗ്രാം സ്വര്‍ണവുമായി താമരശ്ശേരി സ്വദേശി നെടുംകുന്നുമ്മല്‍ ജംഷീറിനെയാണ് കസ്​റ്റംസ് ഉദ്യോഗസ്ഥര്‍ തിങ്കളാഴ്ച പിടികൂടിയത്. 26.16 ലക്ഷം രൂപ വിലവരുന്ന തനിത്തങ്കമാണ് പരിശോധനയില്‍ കണ്ടെത്തിയത്.[www.malabarflash.com]

റിയാദില്‍നിന്ന്​ തിങ്കളാഴ്ച ഉച്ചക്കെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് യാത്രികനായിരുന്നു ജംഷീർ. സ്‌കേറ്റിങ്​ ഷൂവി​ന്റെ ടയറിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. പരിശോധനക്ക്​ കസ്​റ്റംസ് അസി. കമീഷണര്‍ ഒ. പ്രദീപ്, മധുസൂദനന്‍ ഭട്ട് എന്നിവര്‍ നേതൃത്വം നല്‍കി. രാജ്യാന്തര വിമാനത്താവളം ഉദ്ഘാടനം ചെയ്ത് 17ാം ദിവസം ആദ്യ സ്വര്‍ണക്കടത്ത് പിടികൂടിയിരുന്നു.

അബൂദബിയില്‍നിന്നുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ നിന്നായിരുന്നു കസ്​റ്റംസും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജന്‍സും ചേര്‍ന്ന് 63.8 ലക്ഷം രൂപ വിലയുള്ള രണ്ടുകിലോ തങ്കം പിടിച്ചെടുത്തത്. പിണറായി സ്വദേശി മുഹമ്മദ് ഷാനാണ്​ സ്വര്‍ണവുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ ആദ്യമായി പിടിയിലായത്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.