Latest News

പുതുവത്സര ദിനത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ തടഞ്ഞ ബേക്കല്‍ പോലീസിനെ അക്രമിച്ചു; എ എസ് ഐക്ക് വെട്ടേറ്റ് ഗുരുതരം

ഉദുമ: പുതുവത്സരാഘോഷത്തില്‍ റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ചവരെ തടഞ്ഞ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ എ എസ് ഐക്ക് വെട്ടേറ്റു. ഗുരുതരമായി പരിക്കേററ ബേക്കല്‍ സ്റ്റേഷനിലെ എ എസ് ഐ കരിവെള്ളൂരിലെ ജയരാജ(50) നെ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com] 

പരിക്കേററ പോലീസുകാരന്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ സഞ്ചരിച്ച പോലീസ് ജീപ്പും തകര്‍ത്തിട്ടുണ്ട്. തലയുടെ എല്ലിന് പൊട്ടലുള്ളതിനാല്‍ ജയരാജനെ അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.
ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെ എ എസ്.ഐയും എ.ആര്‍.ക്യമ്പിലെ സനീഷ് എന്ന പോലീസുകാരനും ജീപ്പ് ഡ്രൈവറും പട്രോളിംഗ് നടത്തുന്നതിനിടയിലാണ് സംഭവം.
പട്രോളിംഗ് നടത്തുന്നതിനിടെ കളനാട് ജംഗ്ഷനില്‍ എത്തുമ്പോള്‍ എ.എസ്.ഐയും ജീപ്പ് ഡ്രൈവറും മാത്രമാണ് ഉണ്ടായിരുന്നത്. എട്ടംഗ സംഘം റോഡില്‍ മാര്‍ഗതടസ്സം സൃഷ്ടിച്ച് പുതുവത്സരദിനത്തില്‍ നൃത്തം ചെയ്യുന്നത് കണ്ട് ഇവരെ റോഡ് സൈഡിലേക്ക് മാറ്റാന്‍ ശ്രമിക്കുമ്പോഴാണ് അക്രമം നടന്നത്.
പോലീസ് ജീപ്പ് ഡ്രൈവര്‍ ഇല്‍ഷാദ് പരിക്കുകളോടെ ഓടി രക്ഷപ്പെട്ടാണ് സ്റ്റേഷനില്‍ വിവരമറിയിച്ചത്. ബേക്കല്‍ എസ്.ഐ കെ പി വിനോദ് കുമാറും സംഘവും എത്തുമ്പോള്‍ ചോരയില്‍ കുളിച്ച് എ എസ് ഐ റോഡില്‍ വീണ് കിടക്കുകയായിരുന്നു. ഉടന്‍ ഉദുമയിലെ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശൂഷയ്ക്ക് ശേഷം കാസര്‍കോട്ടെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ മംഗളൂരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അക്രമികളെ തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു. അക്രമിസംഘത്തിലെ ഒരാള്‍ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയിട്ടുണ്ട്. ഇയാള്‍ പോലീസിന്റെ നിരീക്ഷണത്തിലാണ്.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.