ഉദുമ: 25 വര്‍ഷത്തിന് ശേഷം അവര്‍ ഒത്ത് ചേര്‍ന്നു, സഹപാഠിയുടെ പാവന സ്മരണയ്ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിക്കാന്‍ ഒരു ഹ്രസ്വചിത്രവുമായി.[www.malabarflash.com]
ഉദുമ വ്യാസ കോളേജിലെ 1994 പ്രീഡിഗ്രീ ബാച്ച് വാട്‌സാപ്പ് ഗ്രൂപ്പിലുടെ ഒത്ത് ചേര്‍ന്നപ്പോള്‍ പല മേഖലയില്‍ കഴിവ് തെളിച്ച ഒരു കൂട്ടം കലാകാരന്‍ന്മാരുടെ ഒത്തുചേരല്‍ കൂടിയായി മാറി. ആ കൂട്ടായ്മ തീരുമാനിച്ചു. സഹപാഠിയും സാമൂഹ്യ സാംസ്‌കാരിക കലാ രംഗത്ത് നിറഞ്ഞ് നിന്ന് അകാലത്തില്‍ പൊലിഞ്ഞു പോയ ജയപ്രകാശ് കരിപ്പോടിയുടെ പാവന സ്മരണയ്ക്ക് മുന്നില്‍ ഒരു ഹ്രസ്വചിത്രമൊരുക്കാന്‍.
മകളുമായി വാട്‌സാപ്പ് ചാറ്റ് ചെയ്യത കാര്യം ഫെസ് ബുക്കില്‍ ചെയ്യതപ്പോള്‍ സുഹൃത്തുക്കള്‍ നല്‍ക്കിയ പ്രോല്‍സാഹനമാണ് ഒരു ഹ്രസ്വചിത്രത്തിന്റെ പിറവിയെടുക്കുന്നതിന് കാരാണമായി, സ്‌കൂളില്‍ നിന്ന് വ്യദ്ധസദനത്തിലേക്ക് കൊണ്ടു പോകുന്ന കാര്യം മകള്‍ അച്ഛനോട് സംസാരിച്ചത് ഒരു ചലിക്കുന്ന ചിത്രമായി എത്തുന്നത്.
ഗള്‍ഫില്‍ ഫോട്ടോഗ്രാഫി മേഖയില്‍ പ്രവര്‍ത്തിക്കുന്ന പുരുഷു ഉദുമയുടെ രചന സംവിധാനം ചെയ്യുന്നത് മനോജ് പൂച്ചക്കാടാണ്. നിരവധി ഡോക്യുമെന്ററികളും, ആല്‍ബങ്ങളും ക്യാമറ കണ്ണിലൂടെ ഒപ്പിയെടുത്ത് ശ്രദ്ധേയനായ അല്ലു അഹമ്മദാണ് ചിത്രത്തിന്റെ ക്യാമറ നിര്‍വ്വഹിക്കുന്നത്,
കൂടാതെ 94 ബച്ചിലെ പലരും ഇതില്‍ മുഖ്യ കഥാപാത്രമായി വേഷമിടുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
No comments:
Post a Comment