Latest News

കാസര്‍കോട്ട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു

കാസര്‍കോട്: കാസര്‍കോട്ട് ബി ജെ പി മുന്‍ നഗരസഭ കൗണ്‍സിലര്‍ക്ക് വെട്ടേറ്റു. നുള്ളിപ്പാടിയില്‍ വെച്ചാണ് സംഭവം. നഗരസഭ ബീരന്ത്ബയല്‍ വാര്‍ഡ് മുന്‍ കൗണ്‍സിലര്‍ പാറക്കട്ടെയിലെ ഗണേശിനാണ് (60)വെട്ടേറ്റത്. ഗണേശിനെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.[www.malabarflash.com]

ബൈക്കിലെത്തിയ രണ്ടംഗ സംഘം ഗണേശിനെ വെട്ടിപ്പരിക്കേല്‍പിക്കുകയായിരുന്നു. കൈക്കാണ് വെട്ടേറ്റത്. വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.