തിരുവനന്തപുരം: ശബരിമലയിൽ യുവതികൾ കയറിയതിനെതുടർന്നുള്ള സംഘർഷത്തിന് അയവില്ല. പാലക്കാട് നഗരത്തിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും കലക്ടർമാർ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വെള്ളിയാഴ്ച വൈകിട്ട് ആറു വരെയാണു നിരോധനാജ്ഞ. മഞ്ചേശ്വരത്തു സ്കൂളുകൾക്ക് അവധി നൽകി.[www.malabarflash.com]
ശബരിമല കർമസമിതി വ്യാഴാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ കേരളത്തിൽ പരക്കെ ആക്രമണം. സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ചു അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയനോടു ഗവര്‍ണര്‍ പി.സദാശിവം നിർദേശിച്ചു.
എല്ലാ വിഭാഗം ജനങ്ങളും സമാധാനം പാലിക്കണമെന്നു ഗവർണർ ആവശ്യപ്പെട്ടു.
വിവിധയിടങ്ങളില്‍ കര്‍മസമിതി– എല്‍ഡിഎഫ് പ്രവര്‍ത്തകർ ഏറ്റുമുട്ടി. പ്രതിഷേധക്കാര്‍ നൂറോളം കെഎസ്ആർടിസി ബസുകള്‍ തകര്‍ത്തു. സിപിഎം, ബിജെപി ഓഫിസുകള്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കും ഡോക്ടർമാർക്കും നേരെ ആക്രമണമുണ്ടായി.
നിരവധി സ്ഥാപനങ്ങളും വീടുകളും വാഹനങ്ങളും തകർക്കപ്പെട്ടു. 559 കേസുകളിലായി 745 പേരെ അറസ്റ്റ് ചെയ്തു. 628 പേരെ കരുതല്‍ തടങ്കലിലാക്കി.
No comments:
Post a Comment