ലഖ്നൗ: ഉത്തര്‍പ്രദേശിലെ ബുലന്ദ്ശഹറില്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ പ്രതി പിടിയില്‍. ബജ്‌റംഗ്ദള്‍ നേതാവ് യോഗേഷ് രാജാണ് പിടിയിലായത്. ബജ്രംഗ്ദളിന്റെ ബുലന്ദ്ശഹര്‍ ജില്ലാ കോ-ഓര്‍ഡിനേറ്ററാണ് യോഗേഷ്.[www.malabarflash.com]
ബുലന്ദ്ശഹറില്‍ പശുവിന്റെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനുപിന്നാലെ പൊട്ടിപ്പുറപ്പെട്ട ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കാനെത്തിയ ഇന്‍സ്പെക്ടര്‍ സുബോധ് കുമാറിനെയും സംഘത്തെയും ആള്‍ക്കൂട്ടം ആക്രമിക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റാണ് സുബോധ് കൊല്ലപ്പെട്ടത്. സ്ംഭവത്തില്‍ പ്രദേശവാസിയായ ഒരാളും കൊല്ലപ്പെട്ടിരുന്നു.
സുബോധ് കുമാര്‍ സിങ് 2015-ല്‍ ദാദ്രിയില്‍ പശുവിനെ കൊലപ്പെടുത്തി ഭക്ഷിച്ചുവെന്നാരോപിച്ച് അഖ്‌ലാഖ് എന്നയാളെ കൊലപ്പെടുത്തിയ കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥനായിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ സൈനികന്‍ ജിതേന്ദ്ര മാലിക്ക് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പോലീസ് ഉദ്യോഗസ്ഥനെ മഴു ഉപയോഗിച്ച് വെട്ടിയ പ്രതിയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

No comments:
Post a Comment