മഞ്ചേശ്വരം: മഞ്ചേശ്വരം കടമ്പാറിൽ രണ്ടു ബിജെപി പ്രവർത്തകർക്ക് കുത്തേറ്റു. രണ്ടു പേരുടെയും നില ഗുരുതരമാണ്. കടമ്പാർ സ്വദേശിയും മംഗളൂരിൽ എ. സി മെക്കാനിക്കുമായ ഗുരുപ്രസാദ് (23), സുഹൃത്തും കൂലി പണിക്കാരനുമായ കിരൺ കുമാർ (27) എന്നിവർക്കാണ് കുത്തേറ്റത്.[www.malabarflash.com]
വ്യാഴാഴ്ച്ച രാത്രി 8.30 ഓടെ കടമ്പാർ വിഷ്ണു മൂർത്തി ക്ഷേത്രത്തിനു സമീപത്ത് നിൽക്കുകയായിരുന്ന ഇവരെ മൂന്ന് ബൈക്കുകളിലായി എത്തിയ ആറംഗ സംഘമാണ് കുത്തിയത്. ഗുരുതര പരിക്കേറ്റ ഇരുവരെയും മംഗളൂരിലെ കെ.എസ് ഹെഗ്‌ഡേ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
ഗുരു പ്രസാദിന് വയറിന് പിറക് വശത്തും കൈക്കുമാണ് കുത്ത്. കിരണിന്റെ കൈക്കും കാലിനുമാണ് കുത്തേറ്റത്. ബഹളം കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
No comments:
Post a Comment