Latest News

കണ്ണൂരില്‍ പടക്കം പോലെ ബോംബുകള്‍ പൊട്ടുന്നു; വി. മുരളീധരന്റെ വീടിനു നേരെയും ബോംബേറ്‌

കണ്ണൂർ: ശബരിമല യുവതീപ്രവേശത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ കണ്ണൂരിൽ രാഷ്ട്രീയ സംഘർഷത്തിലേക്കു വളർന്നു. സിപിഎം നേതാക്കളായ എ.എൻ.ഷംസീറിന്റെയും പി.ശശിയുടെയും വീടുകളിലേക്കു ബോംബേറുണ്ടായതിനു പിന്നാലെ ബിജെപി എംപി വി.മുരളീധരന്റെ വീടും ആക്രമിക്കപ്പെട്ടു.[www.malabarflash.com] 

തലശ്ശേരി വാടിയിൽപീടികയിലെ തറവാട് വീടിനു നേരെയാണു വെളളിയാഴ്ച അർധരാത്രിയോടെ ബോംബേറുണ്ടായത്. ആർക്കും പരുക്കില്ല.

രണ്ടു ദിവസമായി തലശേരി ഭാഗത്ത് ആർഎസ്എസ്, സിപിഎം നേതാക്കളുടെ വീടിനു നേരെ തുടരുന്ന ആക്രമണമുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. കൂടുതൽ പൊലീസുകാരെ കണ്ണൂരിലേക്കു നിയോഗിച്ചു. അവധിയിലുള്ള പോലീസുകാർ അടിയന്തരമായി മടങ്ങിവരണമെന്നു നിർദേശിച്ചു.

തലശ്ശേരി ആർഎസ്എസ് വിഭാഗ് സംഘചാലക് കൊളക്കൊട്ടിൽ ചന്ദ്രശേഖരന്റെ വീട് വെളളിയാഴ്ച വൈകിട്ട് ഒരു സംഘം അടിച്ചുതകർത്തിരുന്നു. കണ്ണൂർ– കാസർകോട് ജില്ലകളുടെ നേതൃചുമതലയുള്ള മുതിർന്ന നേതാവാണു ചന്ദ്രശേഖരൻ. ഇതിനു തിരിച്ചടിയായാണു സിപിഎം നേതാക്കളുടെ വീടിനു നേരെ ബോംബേറുണ്ടായതെന്നു പോലീസ് കരുതുന്നു.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.