കോഴിക്കോട്: രാജ്യത്തെ പ്രമുഖ നെഞ്ചുരോഗ വിദഗ്ധന്‍ ഡോ. വി.കെ വിജയന്‍ അന്തരിച്ചു. ഡല്‍ഹിയിലെ വല്ലഭായി പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ മുന്‍ ഡയറക്ടറായിരുന്നു.[www.malabarflash.com]
കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. അന്ത്യവും അവിടെവച്ചായിരുന്നു. കോഴിക്കോട് തിക്കോടി സ്വദേശിയാണ്. ഡോക്ടറായ ഭാര്യയ്‌ക്കൊപ്പമാണ് കഴിഞ്ഞിരുന്നത്.
1998 ഒക്ടോബര്‍ അഞ്ച് മുതല്‍ 2011 ജൂണ്‍ 30 വരെ വല്ലഭായ് പട്ടേല്‍ ചെസ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു.
ഭോപ്പാല്‍ ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളെപ്പറ്റി ശ്രദ്ധേയമായ പഠനം നടത്തിയിരുന്നു.
No comments:
Post a Comment