Latest News

കോട്ടിക്കുളം മഖാം ഉറൂസ് ഏപ്രില്‍ 4 മുതല്‍ 11 വരെ

ഉദുമ: ഉത്തര മലബാറിലെ പ്രസിദ്ധമായ കോട്ടിക്കുളം മഖാം ഉറൂസ് ഏപ്രില്‍ നാലു മുതല്‍ 11 വരെ നടക്കും. ശുഹദാമഖാമില്‍ വ്യാഴാഴ്ച തോറും നടത്തി വരാറുള്ള സ്വലാത്തിന്റെ വാര്‍ഷികവും ഇതോടൊപ്പം നടക്കും.[www.malabarflash.com]

2019 ഏപ്രില്‍ നാലിന് വൈകുന്നേരം നാലു മണിക്ക് ഉറൂസ് സംഘാടക സമിതി ചെയര്‍മാന്‍ യു കെ മുഹമ്മദ് കുഞ്ഞി ഹാജി പതാക ഉയര്‍ത്തുന്നതോടെയാണ് ഉറൂസിന് ആരംഭം കുറിക്കുക. തുടര്‍ന്ന് സ്വലാത്ത് മജ്‌ലിസ് നടക്കും. വൈകുന്നേരം ഏഴു മണിക്ക് മഖാം സിയാറത്തിന് ശേഷം നടക്കുന്ന പൊതു സമ്മേളനത്തില്‍ സമസ്ത കേരള ജംയ്യത്തുല്‍ ഉലമയുടെ അധ്യക്ഷനും കോട്ടിക്കുളം ഖാസിയുമായ സയ്യിദുല്‍ ഉലമ മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് - സ്വലാത്ത് വാര്‍ഷികത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഉറൂസ് നടക്കുന്ന ഏപ്രില്‍ നാലു മുതല്‍ 11 വരെ കേരളത്തിലെ പ്രഗത്ഭ മത പ്രഭാഷകരായ സിദ്ദീഖ് വാഫി, റഹ് മത്തുള്ള സഖാഫി മലപ്പുറം, ഇ പി അബൂബക്കര്‍ അല്‍ ഖാസിമി, ഷമീര്‍ മന്നാനി കോട്ടയം, വിളയില്‍ മുനീര്‍ ഹുദവി കോഴിക്കോട്, കുമ്മനം നിസാമുദ്ദീന്‍ അസ്ഹരി, അബ്ദുല്‍ അസീസ് അഷ്‌റഫി, ഡോ. മുഹ്‌സിന്‍ കോഴിക്കോട് തുടങ്ങിയവര്‍ മത പ്രഭാഷണം നടത്തും. അസയ്യിദ് അബ്ദുര്‍ റഹ് മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ ബുഖാരി ബായാര്‍, അസയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ പാണക്കാട് (വലിയ ഖാളി കോഴിക്കോട്), പാണക്കാട് സയ്യിദ് റഷീദലി തങ്ങള്‍, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍ തുടങ്ങിയ സാദാത്തീങ്ങളും മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും മന്ത്രിമാരും പങ്കെടുക്കും. ഖത്തമുല്‍ ഖുര്‍ആന്‍, മജ്‌ലിസുന്നൂര്‍, ഓറിയന്റേഷന്‍ ക്ലാസുകള്‍, പ്രവാസി കുടുംബ സംഗമം, വ്യാപാരി കുടുംബ സംഗമം, പ്രൊഫഷണല്‍ മീറ്റ്, വിദ്യാഭ്യാസ സമ്മേളനം, ദഫ് മുട്ട്, മെഡിക്കല്‍ ക്യാമ്പുകള്‍ തുടങ്ങിയ പരിപാടികള്‍ വിവിധ ദിവസങ്ങളില്‍ ഉറൂസിനോടനുബന്ധിച്ച് നടക്കും.




2019 ഏപ്രില്‍ 11ന് രാവിലെ നടക്കുന്ന സ്വലാത്ത് മജ്‌ലിസിനു ശേഷം അര ലക്ഷത്തോളം പേര്‍ക്ക് അന്നദാനം നടത്തുന്നതോടു കൂടി മഹത്തായ ഉറൂസ് - സ്വലാത്ത് വാര്‍ഷിക പരിപാടിക്ക് സമാപനം കുറിക്കും.

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.