തിരുവനന്തപുരം: എൻഡോസൾഫാൻ ഇരകളുടെ അമ്മമാർ എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ ബുധനാഴ്ച അനിശ്ചിതകാല പട്ടിണി സമരം ആരംഭിച്ചു. പത്ത് അമ്മമാരാണ് അനിശ്ചിതകാല പട്ടിണി സമരത്തിൽ പങ്കെടുക്കുന്നത്. സമരത്തിനു പിന്തുണയുമായി സാമൂഹിക പ്രവർത്തക ദയാബായിയും എത്തി[www.malabarflash.com]
എൻഡോസൾഫാൻ ദുരന്തബാധിതരുടെ പട്ടികയിൽ മുഴുവൻ പേരെയും ഉൾപ്പെടുത്തുക, മുഴുവൻ ചികിത്സയും സർക്കാർ ഏറ്റെടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണു സമരം. കൂടംകുളം സമരനേതാവ് എസ്.പി. ഉദയകുമാർ സമരം ഉദ്ഘാടനം ചെയ്തു. വികസനത്തിന്റെ ഇരകളാണ് എൻഡോസൾഫാൻ ദുരിത ബാധിതരെന്ന് അദ്ദേഹം പറഞ്ഞു.
എൻഡോസൾഫാൻ ദുരന്തബാധിതരുടെ മുഴുവൻ ചികിത്സച്ചെലവും സർക്കാർ വഹിക്കണമെന്നും സർക്കാർ ഇവരോടു കാട്ടുന്നതു ക്രൂരതയാണെന്നും സാമൂഹിക പ്രവർത്തക ദയാബായി പറഞ്ഞു. ഇരകൾക്കു സഹായം നൽകാതെ സമരത്തിൽ നിന്നു പിന്നോട്ടില്ലെന്ന് അവർ പറഞ്ഞു.
എൻഡോസൾഫാൻ ഇരകളായ 3645 പേർ ഇപ്പോഴും പട്ടികയ്ക്കു പുറത്താണെന്നു സമരസമിതി നേതാക്കൾ പറഞ്ഞു. ഇവരെ ഉൾപ്പെടുത്തി പട്ടിക വിപുലപ്പെടുത്തണം. ദുരിതബാധിതർക്ക് 2000 രൂപയാണ് സർക്കാർ സഹായമായി നൽകുന്നത്. ഈ പണം കൊണ്ട് ദുരിതബാധിതരായ കുടുംബങ്ങൾക്ക് ജീവിക്കാൻ കഴിയില്ല. കാസര്കോടുളള സ്പെഷൽ സ്കൂൾ സന്ദർശിച്ചപ്പോൾ കുട്ടികൾക്ക് സ്കൂളിലേക്ക് പ്രവേശിക്കാൻ റാമ്പുപോലും കണ്ടില്ല. ആർക്കുവേണ്ടിയാണ് കെട്ടിടം നിർമിക്കുന്നതെന്ന് ഉദ്യോഗസ്ഥർ ചിന്തിക്കുന്നില്ലെന്നും സമര സമിതി ആരോപിച്ചു.
എൻഡോസൾഫാൻ പീഡിത ജയകീയ മുന്നണി സെക്രട്ടറി അന്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷനായി. കെപിസിസി മുൻ പ്രസിഡന്റ് വി.എം. സുധീരൻ, കവയത്രി സുഗതകുമാരി, എൻ.എ. നെല്ലിക്കുന്ന് എംഎൽഎ, എൻഡോസൾഫാൻ പീഡിത ജയകീയ മുന്നണി പ്രസിഡന്റ് മുനീസ അന്പലത്തറ, എം. ഷാജർഖാൻ, ഡോ.ഡി. സുരേന്ദ്രനാഥ് എന്നിവർ പ്രസംഗിച്ചു.

No comments:
Post a Comment