തലശ്ശേരി: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ എരഞ്ഞോളി മൂസ അന്തരിച്ചെന്ന് സോഷ്യൽമീഡിയയിൽ വ്യാജമായി പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ. മുഴപ്പിലങ്ങാട് സൽസബീലിൽ കെ.ടി. ഷെൽക്കീർ (38) ആണ് അറസ്റ്റിലായത്. തലശ്ശേരി ടൗൺ സി.ഐ എം.പി. ആസാദാണ് അറസ്റ്റ്ചെയ്തത്.[www.malabarflah.com]
ബുധനാഴ്ച ഉച്ചക്ക് മൂന്നിനാണ് എരഞ്ഞോളി മൂസ മരിച്ചതായി തലശ്ശേരി ടൗണിലുള്ള വാട്സ്ആപ് ഗ്രൂപ്പിൽ പോസ്റ്റ്ചെയ്തത്. ഇത് മറ്റു ഗ്രൂപ്പുകളിലേക്കും പ്രചരിച്ചു. ശ്രദ്ധയിൽപെട്ടതോടെ തലശ്ശേരിയിലെ മാധ്യമപ്രവർത്തകർ മൂസയുടെ ഫോണിൽ ബന്ധപ്പെട്ടു. ഒരു കുഴപ്പവുമില്ലെന്നും തലശ്ശേരി മട്ടാമ്പ്രം ഇന്ദിര ഗാന്ധി പാർക്കിന് സമീപത്തെ വീട്ടിൽ വിശ്രമിക്കുകയാണെന്നും മൂസ പ്രതികരിച്ചു.
പോലീസിൽ പരാതി ലഭിച്ചതോടെ വ്യാജവാർത്ത പ്രചരിപ്പിച്ചയാളെ പിടികൂടുകയായിരുന്നു. തലശ്ശേരി പുതിയ ബസ്സ്റ്റാൻഡിൽ ഉന്തുവണ്ടിയിൽ പഴ വിൽപനക്കാരനാണ് പിടിയിലായ ഷെൽക്കീർ. നേരത്തേയും എരഞ്ഞോളി മൂസ മരിച്ചതായി വ്യാജവാർത്ത പ്രചരിച്ചിരുന്നു.

No comments:
Post a Comment