Latest News

മൂന്നാഴ്​ച വനത്തിനുള്ളിൽ ഒളിച്ചുകഴിഞ്ഞ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും യുവാവും പിടിയിൽ

തൊടുപുഴ: കുമളിയിൽനിന്ന് കാണാതായ പെൺകുട്ടിയും മേലുകാവ് സ്വദേശിയായ യുവാവും കോളപ്ര അടൂർമല വനത്തിനുള്ളിൽ പിടിയിലായി.[www.malabarflash.com] 

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി യുവാവ് മൂന്നാഴ്ചയാണ് വനത്തിനുള്ളിൽ കഴിഞ്ഞത്. ചൊവ്വാഴ്​ച പുലർച്ച മലയിറങ്ങുന്നതിനു​ ശ്രമിക്കവെയാണ്​ പിടിയിലായത്. 

കഴിഞ്ഞ ആറിനാണ്​ കുമളി സ്വദേശിയായ 17കാരിയുമായി മേലുകാവ് വൈലാറ്റിൽ ജോർജ് (അപ്പുക്കുട്ടൻ -22) കടന്നുകളഞ്ഞത്. പാക്കു വിൽക്കുന്ന പണിയുമായി കുമളിയിലെത്തിയ ഇയാൾ പെൺകുട്ടിയുമായി അടുപ്പത്തിലായി.

പള്ളിയിലേക്ക് പോകുന്നെന്ന്​ പറഞ്ഞ്​ പോയ പെൺകുട്ടിയെ കാണാതാകുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ കുമളി പോലീസ് കേസെടുത്ത്​ അന്വേഷിച്ചപ്പോൾ മേലുകാവ് സ്വദേശിക്കൊപ്പമാണ്​ പോയതെന്ന സൂചന ലഭിച്ചു. തുടർന്ന് പോലീസ് ഇയാളുടെ മേലുകാവിലെ വീട്ടിലും മറ്റും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. 

അതിനിടെ വിനോദസഞ്ചാര കേന്ദ്രമായ ഇലവീഴാപൂഞ്ചിറയിലെ വനത്തിൽ ഇരുവരും ഒളിച്ചു കഴിയുന്നതായി വിവരം ലഭിച്ചതനുസരിച്ച്​ കട്ടപ്പന ഡിവൈ.എസ്.പിയുടെ മേൽനോട്ടത്തിൽ മുപ്പതിലധികം വരുന്ന പോലീസ് സംഘം തിരച്ചിൽ നടത്തിവരുകയായിരുന്നു.

ചൊവ്വാഴ്​ച പുലർച്ച അഞ്ചരയോടെ രണ്ടു ചാക്കുകെട്ടുമായി അടൂർ മലയിൽനിന്ന്​ കോളപ്ര ഭാഗത്തേക്ക് പെൺകുട്ടിയും യുവാവും ഇറങ്ങിവ​ന്നപ്പോഴാണ്​ പോലീസിന്റെ  മുന്നിൽപെട്ടത്. പോലീസിനെ കണ്ടയുടൻ രണ്ടുപേരും രണ്ടുവഴിക്ക് ഓടി. കുടയത്തൂർവഴി ആനക്കയം ഭാഗത്തേക്ക് ഓടിയ യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി പോലീസിൽ ഏൽപിച്ചു. അധികം ഓടാനാകാതെ അവശയായ പെൺകുട്ടി സമീപത്തെ വീട്ടിൽ അഭയം തേടുകയായിരുന്നു. പാറയിടുക്കിലും മരച്ചുവട്ടിലുമാണ്​ കഴിഞ്ഞുകൂടിയതെന്ന്​ പെൺകുട്ടി​ പറഞ്ഞു.

കരിക്ക്, മാങ്ങ, തേങ്ങ തുടങ്ങിയവ സമീപത്തെ പുരയിടങ്ങളിൽനിന്ന്​ കൈക്കലാക്കി ഭക്ഷിച്ചാണ് കഴിഞ്ഞിരുന്നത്. യുവാവി​​​ന്റെ ബൈക്ക്​ കഴിഞ്ഞ ദിവസം അടൂർമലയിൽനിന്ന്​ പോലീസ്​ കണ്ടെത്തിയിരുന്നു. ഇയാളുടെ മൊബൈൽ ലോക്കേഷൻ ഇലവീഴാപൂഞ്ചിറയായിരുന്നതിനാൽ പോലീസ്​ സമീപത്തെ ചെങ്കുത്തായ മലയിലും മറ്റും ദിവസങ്ങളായി പരിശോധന നടത്തിവരുകയായിരുന്നു. വനത്തിനുള്ളിൽനിന്ന്​ ഭക്ഷണം പാകം ചെയ്യാൻ ഉപയോഗിച്ച പാത്രങ്ങളും ഇവരുടെ വസ്​ത്രങ്ങളും പെൺകുട്ടിയുടെ ബാഗും നേരത്തെ കണ്ടെടുത്തിരുന്നു. 

കോട്ടയം ചിങ്ങവനത്ത്​ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തിൽ പ്രതിയാണ്​ ജോർജെന്ന്​ സംശയിക്കുന്നതായി പോലീസ്​ പറഞ്ഞു​.

<

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.