Latest News

കേരളത്തിൽ നിന്നുള്ള ഹജ് തീർഥാടകരെ തിരഞ്ഞെടുത്തു

malabarflash.com
മലപ്പുറം: കേരളത്തിൽ നിന്നു സംസ്ഥാന ഹജ് കമ്മിറ്റി മുഖേനയുള്ള ഈ വർഷത്തെ ഹജ് തീർഥാടകരെ തിരഞ്ഞെടുത്തു. 11,472 പേർക്കാണ് അവസരം.[www.malabarflash.com]

3210 പേർക്കു നേരിട്ട് അവസരം ലഭിച്ചു. ബാക്കി 8262 സീറ്റുകളിലേക്കുള്ള തീർഥാടകരെ നറുക്കെടുപ്പിലൂടെ കണ്ടെത്തി. കരിപ്പൂർ ഹജ് ഹൗസിൽ നറുക്കെടുപ്പ് മന്ത്രി കെ.ടി.ജലീൽ നിർവഹിച്ചു.

കൂടുതൽ സീറ്റുകൾ ലഭിച്ചാൽ അവസരം നൽകുന്നതിനായി കാത്തിരിപ്പു പട്ടികയും നറുക്കെടുപ്പിലൂടെ തയാറാക്കിയിട്ടുണ്ട്. കൂടുതൽ സീറ്റുകൾ ലഭിക്കുകയോ, അവസരം ലഭിച്ചവർ യാത്ര റദ്ദാക്കുകയോ ചെയ്താൽ കാത്തിരിപ്പു പട്ടികയിലുള്ളവർക്കു ക്രമനമ്പർ പ്രകാരം അവസരം ലഭിക്കും. 31,643 അപേക്ഷകരെയാണ് കാത്തിരിപ്പു പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

അപേക്ഷ നൽകിയവർ സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റിൽ (www.keralahajcommittee.org) ഹജ്ജ് 2019 കവർ നമ്പർ സെർച്ച് എന്ന ഒാപ്ഷനിൽ കയറി പാസ്പോർട്ട് നമ്പർ നൽകിയാൽ വിശദാംശങ്ങൾ അറിയാൻ സാധിക്കും

No comments:

Post a Comment

Copyright © 2019 MALABAR FLASH | Design & Maintained by KSDM

Powered by Blogger.