കൊല്ലം: തിരുവനന്തപുരം-കൊട്ടാരക്കര എം.സി റോഡിൽ ആയൂരിനടുത്ത് അകമണിൽ കെ.എസ്.ആർ.ടി.സി ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ ബസിലേക്ക് കാർ ഇടിച്ചുകയറി പിഞ്ചുകുഞ്ഞുൾപ്പെടെ കാർയാത്രികരായ ആറുപേർ മരിച്ചു. മരിച്ചവരെല്ലാം ബന്ധുക്കളും അഞ്ചുപേർ ഒരുകുടുംബത്തിലെ അംഗങ്ങളുമാണ്.[www.malabarflash.com]
പത്തനംതിട്ട മലയാലപ്പുഴ വടശ്ശേരിക്കര തലച്ചിറ കൈലാസ് ഭവനിൽ സുരേഷ്കുമാറിെൻറ ഭാര്യ മിനി (45), മകൾ അഞ്ജന (20), മിനിയുടെ സഹോദരൻ മനോജിെൻറ ഭാര്യ കവിയൂർ പടിഞ്ഞാറ്റിൻശേരി മണ്ണാൻകുന്നിൽ വീട്ടിൽ സ്മിത (27), മകൻ അഭിനജ് (എട്ട്), മകൾ ഹർഷ (മൂന്ന്), സ്മിതയുടെ സഹോദരെൻറ മകനും കാർ ഡ്രൈവറുമായ ആലപ്പുഴ ചെങ്ങന്നൂർ ആലകോണത്തേത് വീട്ടിൽ സുദർശനൻ-രജനി ദമ്പതികളുടെ മകൻ അരുൺ (ചന്തു -21) എന്നിവരാണ് മരിച്ചത്. അഞ്ചുപേർ തൽക്ഷണം മരിച്ചു. അഭിനജ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 1.20ഓടെയായിരുന്നു അപകടം. കട്ടപ്പനയിൽനിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസിലാണ് കാർ ഇടിച്ചത്. കഴക്കൂട്ടം കരിക്കകം ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയവർ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. ശനിയാഴ്ച പുലർച്ച അഞ്ചോടെയാണ് മിനി മകൾ അഞ്ജനയുമൊത്ത് തിരുവല്ല കവിയൂരിൽ സ്മിതയുടെ വീട്ടിലേക്ക് തിരിച്ചത്. ടിപ്പർ ലോറിയെ മറികടക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ ബസിലേക്ക് കാർ ഇടിച്ചുകയറുകയായിരുന്നു.
കാർ പൂർണമായും ബസിനുള്ളിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നതിനാൽ രക്ഷാപ്രവർത്തനം വൈകി. നാട്ടുകാരും ബസിലെ യാത്രക്കാരും ചേർന്ന് കാർ വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്തത്. അപകടത്തിൽ കെ.എസ്.ആർ.ടി.സി ബസിലുണ്ടായിരുന്നവർക്കും നിസ്സാര പരിക്കേറ്റിട്ടുണ്ട്.

അഭിനജ്, കാർ ഡ്രൈവർ അരുൺ എന്നിവരുടെ മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജിലും മിനി, അഞ്ജന, സ്മിത, ഹർഷ എന്നിവരുടെ മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിലും സൂക്ഷിച്ചിരിക്കുകയാണ്. മരിച്ച അരുണിന്റെ ഏക സഹോദരി എ.എസ്. ആതിര. മിനിയുടെ ഭർത്താവ് സുരേഷ്കുമാർ റിട്ട. സൈനികനാണ്. ഇദ്ദേഹം ഇപ്പോൾ കുവൈത്തിലാണ്.
No comments:
Post a Comment