ഉദുമ: സര്‍ഗധാര കലാവേദി മുക്കുന്നോത്ത് കാസര്‍കോട് നെഹ്റു യുവകേന്ദ്രയുടെ സഹകരണത്തോടെ നെഹ്റു യുവകേന്ദ്രയില്‍ അഫിലിയേറ്റ് ചെയ്ത ക്ലബുകളെ ഉള്‍ക്കൊള്ളിച്ച് രണ്ടു ദിവസങ്ങളിലായി ഉദുമയില്‍ സംഘടിപ്പിച്ച ജില്ലാതല ഇന്റര്‍ യൂത്ത് ക്ലബ് സ്‌പോര്‍ട്ട്‌സ് മീറ്റ് സമാപിച്ചു.[www.malabarflash.com]
മുക്കുന്നോത്ത് നടന്ന സ്‌പോര്‍ട്‌സ് മീറ്റിന്റെ സമാപനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉത്ഘാടനം ചെയ്തു. വിജയികള്‍ക്ക് മന്ത്രി ട്രോഫികള്‍ വിതരണം ചെയ്തു. ഫുട്ബാള്‍ മത്സരത്തില്‍ ഹൈവെ പാണലം ഒന്നും മസ്ദ ചൂരി രണ്ടാം സ്ഥാനവും നേടി.
ഷട്ടില്‍ മത്സരത്തില്‍ സിംഗിള്‍സില്‍ റെഡ് സ്റ്റാര്‍ പാലത്തറ ഒന്നും കാഞ്ഞങ്ങാട് അരയാല്‍ ക്ലബ് രണ്ടും, ഡബിള്‍സില്‍ ബ്രദേഴ്സ് അട്ക്ക ഒന്നും ബെവിഞ്ച വൈഎംഎ രണ്ടും സ്ഥാനവും നേടി. കബഡി മത്സരത്തില്‍ യങ്ങ് ബ്രദേഴ്സ് അരമങ്ങാനം ഒന്നും സര്‍ഗധാര മുക്കുന്നോത്ത് രണ്ടാം സ്ഥാനവും നേടി. വോളി ബോള്‍ മത്സരത്തില്‍ നാസ്‌ക് പൊതാവൂര്‍ ഒന്നും എ കെ ജി പുല്ലൂര്‍ രണ്ടാം സ്ഥാനവും നേടി.
നിര്‍ധനര്‍ക്ക് സര്‍ഗധാരയുടെ ചികിത്സ സഹായവിതരണം ചടങ്ങില്‍ മന്ത്രി വിതരണം ചെയ്തു. എന്‍വൈകെ യൂത്ത് കോര്‍ഡിനേറ്റര്‍ എം അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യഭ്യാസ ഓഫീസര്‍ നന്ദികേശന്‍ മാസ്റ്ററെ ചടങ്ങില്‍ ആദരിച്ചു. എന്‍വൈകെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഷാഫി സലീം, അഡ്വ: വി മോഹനന്‍, മോഹനന്‍ മാങ്ങാട്, സി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. സര്‍ഗധാര വൈസ് പ്രസിഡന്റ് എം കരുണാകരന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി എം അനീഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment